International Old
യെമനിൽ ഐക്യ രാഷ്ട്ര സഭ മുന്നോട്ടു വെച്ച നിർദേശങ്ങൾ അംഗീകരിക്കുന്നതായി അബ്ദുൽ റബ് മൻസൂർ ഹാദിയെമനിൽ ഐക്യ രാഷ്ട്ര സഭ മുന്നോട്ടു വെച്ച നിർദേശങ്ങൾ അംഗീകരിക്കുന്നതായി അബ്ദുൽ റബ് മൻസൂർ ഹാദി
International Old

യെമനിൽ ഐക്യ രാഷ്ട്ര സഭ മുന്നോട്ടു വെച്ച നിർദേശങ്ങൾ അംഗീകരിക്കുന്നതായി അബ്ദുൽ റബ് മൻസൂർ ഹാദി

Ubaid
|
25 May 2018 2:32 PM GMT

മൂന്നു മാസത്തിലേറെയായി നടത്തി വന്ന സമാധാന ശ്രമങ്ങൾ വൃഥാവിലായതിന്റെ നിരാശയിൽ ആയിരുന്നു ഐക്യ രാഷ്ട്ര സഭയും ആതിഥേയരായ കുവൈത്തും.

യെമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഐക്യ രാഷ്ട്ര സഭ മുന്നോട്ടു വെച്ച നിർദേശങ്ങൾ അംഗീകരിക്കുന്നതായി പ്രസിഡണ്ട് അബ്ദുൽ റബ് മൻസൂർ ഹാദി. റിയാദിൽ ചേർന്ന ഉന്നത തല യോഗത്തിനു ശേഷമാണ് ഔദ്യോഗിക സർക്കാർ നിലപാട് അറിയിച്ചത്. സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ കുവൈത്ത് ചർച്ചക്ക് ഒരാഴ്ച കൂടി സമയം അനുവദിച്ചു.

മൂന്നു മാസത്തിലേറെയായി നടത്തി വന്ന സമാധാന ശ്രമങ്ങൾ വൃഥാവിലായതിന്റെ നിരാശയിൽ ആയിരുന്നു ഐക്യ രാഷ്ട്ര സഭയും ആതിഥേയരായ കുവൈത്തും. സൗദിയുടെ പിന്തുണയുള്ള സര്‍ക്കാര്‍ വിഭാഗവും ഇറാന്‍ പിന്തുണക്കുന്ന ഹൂതികളും തമ്മില്‍ തുറന്ന പോരാട്ടത്തിലേക്കു കാര്യങ്ങൾ എത്തിയാൽ അത് മേഖലയുടെ കെട്ടുറപ്പിനെ തന്നെ പ്രതികൂലമായി ബാധക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു. ഈ സാഹചര്യത്തിൽ ഏതു വിധേനയും അനുരഞ്ജനം സാധ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു ഐക്യ രാഷ്ട്ര സഭയും അന്താരാഷ്‌ട്ര നയതന്ത്ര സമൂഹവും. കുവൈത് ചർച്ചക്ക് നേതൃത്വം വഹിക്കുന്ന യു എൻ ദൂതൻ ഇസ്മായിൽ വലദ് ഷെയ്ഖ് കഴിഞ്ഞ ദിവസം വിമത വിഭാഗങ്ങളായ അന്‍സാറുല്ലയുടെയും, ജനറൽ പീപ്പിൾസ് കോണ്‍ഗ്രസിന്റെയും പ്രതിനിധികളുമായി ബന്ധപെട്ടു ഒത്തുതീർപ്പ് സാധ്യതകൾ ചർച്ച ചെയ്തിരുന്നു. ഇനി ചർച്ചക്കില്ലെന്ന കടുത്ത നിലപാടിൽ ഔദ്യോഗിക സർക്കാർ പ്രതിനിധികളും ശനിയാഴ്ചയോടെ അയവു വരുത്തിയിരുന്നു. ഇതേ തുടർന്നാണ് ചർച്ച ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ ഐക്യ രാഷ്ട്ര സഭ കുവൈത്തിനോട് അഭ്യർത്ഥിച്ചത്. അതിനിടെ യുഎൻ കരാർ അംഗീകരിച്ച സർക്കാർ പക്ഷം വിമത വിഭാഗം ഓഗസ്റ് 7 നു മുൻപ് കരാർ അംഗീകരിക്കണമെന്ന് ഉപാധി വെച്ചതായാണ് വിവരം. എന്നാൽ ഹൂതികളോ അലി സാലിഹ് വിഭാഗമോ ഇത് വരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. യെമനിലെ ഹൂതി വിമതരുടെയും മുൻ പ്രസിഡന്റ് അലി സാലിഹിനെ പിന്തുണക്കുന്നവരും ചേർന്ന് സമാന്തര സർക്കാർ രൂപീകരിച്ചതോടെയാണ് കുവൈത്തിൽ നടന്നു വന്നിരുന്ന സമാധാന നീക്കങ്ങൾ അനിശ്ചിതത്വത്തിലായത്.

Similar Posts