International Old
ട്രംപിനെതിരെ യൂറോപ്യന്‍ യൂണിയന്‍ട്രംപിനെതിരെ യൂറോപ്യന്‍ യൂണിയന്‍
International Old

ട്രംപിനെതിരെ യൂറോപ്യന്‍ യൂണിയന്‍

Ubaid
|
25 May 2018 10:23 AM GMT

പുറത്ത് നിന്നുള്ളവരുടെ ഉപദേശം ആവശ്യമില്ലെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാങ് പറഞ്ഞു

ബ്രെക്സിറ്റിനെ അനുകൂലിച്ച നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ രംഗത്ത്. യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവരുടെ ഉപദേശം ആവശ്യമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒലോങ്.

കൂടുതല്‍ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന ട്രംപിന്റെ പരാമര്‍ശത്തേയും അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡൊണാള്‍ഡ് ട്രംപ് ബ്രെക്സിറ്റിനെ അനുകൂലിച്ചത്. ബ്രിട്ടനെ അനുകരിച്ച് കൂടുതല്‍ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നും ട്രംപ് പറഞ്ഞിരുന്നു. പുറത്ത് നിന്നുള്ളവരുടെ ഉപദേശം ആവശ്യമില്ലെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാങ് പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി സഹകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണ്. പക്ഷേ അത് മൂല്യങ്ങളും താത്പര്യങ്ങളും അനുസരിച്ചായിരിക്കും.

യൂറോപ്പ്യന്‍ ജനത ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ്ഇത്തരം പ്രസ്താവനകള്‍ക്കുള്ള ഉചിതമായ മറുപടിയെന്ന് ഫ്രാന്‍സ് വിദേശകാര്യമന്ത്രി ജീന്‍ മാര്‍ക് അയ്റാള്‍ട്ട് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ ഭാവി യൂണിയന്റെ കൈയില്‍തന്നെയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ പറഞ്ഞു. അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള ജര്‍മനിയുടെ തീരുമാനത്തെ മഹാദുരന്തമെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. അംഗരാജ്യങ്ങള്‍ നാറ്റോക്കായി പ്രവര്‍ത്തിക്കുന്നില്ലെന്ന ട്രംപിന്റെ പ്രസ്താവന ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍‌മേയര്‍ പറഞ്ഞു.നാറ്റോ സെക്രട്ടറി ജനറല്‍ ജീന്‍ സ്റ്റോളന്‍ബെര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രസ്താവന. ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും രംഗത്തെത്തി. മറ്റ് രാജ്യങ്ങളുടെ വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത് ശരിയല്ലെന്ന് ജോണ്‍ കെറി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റാകാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതെല്ലെന്ന് ഇത്തരം പ്രസ്താവനകളെന്നും കെറി വ്യക്തമാക്കി.

Similar Posts