International Old
അടിച്ചു ഫിറ്റായി ഹുവര്‍ ഡാം നീന്തിക്കടന്ന ബ്രിട്ടീഷുകാരന്‍ അറസ്റ്റില്‍അടിച്ചു ഫിറ്റായി ഹുവര്‍ ഡാം നീന്തിക്കടന്ന ബ്രിട്ടീഷുകാരന്‍ അറസ്റ്റില്‍
International Old

അടിച്ചു ഫിറ്റായി ഹുവര്‍ ഡാം നീന്തിക്കടന്ന ബ്രിട്ടീഷുകാരന്‍ അറസ്റ്റില്‍

Jaisy
|
25 May 2018 1:07 PM GMT

221 മീറ്റര്‍ വീതിയും 379 മീറ്റര്‍ ആഴവുമുള്ള ഹൂവര്‍ ഡാം മുറിച്ചുകടക്കുന്നതിനിടെ 275 പേരാണ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത്

റെക്കോഡ് സൃഷ്ടിച്ച ഉടനെ അറസ്റ്റിലാവുക, എന്തൊരു ദുര്‍വിധി ആണല്ലേ..എന്നാല്‍ അറസ്റ്റിനുള്ള കാരണം കേട്ടാല്‍ ആരും ഒന്നു ചിരിച്ചു പോകും. ബ്രീട്ടീഷുകാരനായ ആരന്‍‌ ഹ്യൂഗ്സ് ആണ് കഥാപാത്രം. സംഭവം നടന്നത് അങ്ങ് അമേരിക്കയിലും. കോളറാഡോ നദിക്കു കുറുകെയുള്ള ഹുവര്‍ ഡാം നീന്തിക്കടന്നു കൊണ്ടാണ് ഹ്യൂഗ്സ് ചരിത്രം സൃഷ്ടിച്ചത്. പക്ഷേ അനുവാദമില്ലാതെ ഡാമില്‍ നീന്തിയതിന് ഉടന്‍ തന്നെ അറസ്റ്റിലാവുകയും ചെയ്തു.

നോര്‍ത്ത് വെയില്‍സിലെ ട്രക്ക് ഡ്രൈവറാണ് ഹ്യൂഗ്സ് എന്ന ഇരുപത്തിയെട്ടുകാരന്‍. മദ്യപിച്ച് ലക്കു കെട്ടാണ് ഇദ്ദേഹം ഡാമിലേക്ക് എടുത്തു ചാടിയത്. ഭാഗ്യം കൊണ്ടാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഹ്യൂഗ്‌സ് രക്ഷപ്പെട്ടത് ഒന്‍പത് ഹൈഡ്രോ ഇല്‌ക്ടോണിക്ക് ടര്‍ബനുകള്‍ പ്രവര്‍ത്തനരഹിതമായതുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ട്. 221 മീറ്റര്‍ വീതിയും 379 മീറ്റര്‍ ആഴവുമുള്ള ഹൂവര്‍ ഡാം മുറിച്ചുകടക്കുന്നതിനിടെ 275 പേരാണ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത്. അതേസമയം ടര്‍ബനുകള്‍ പ്രവര്‍ത്തനരഹിതമായതല്ല, അകത്തുള്ള മദ്യമാണ് ഡാം കുറുകെ നീന്താന്‍ തന്നെ സഹായിച്ചതെന്നാണ് ഹ്യൂഗ്‌സ് പറയുന്നത്.

Related Tags :
Similar Posts