International Old
ഐക്യ നീക്കം ശക്തിപ്പെടുത്തി ഉത്തര, ദക്ഷിണ കൊറിയകള്‍ഐക്യ നീക്കം ശക്തിപ്പെടുത്തി ഉത്തര, ദക്ഷിണ കൊറിയകള്‍
International Old

ഐക്യ നീക്കം ശക്തിപ്പെടുത്തി ഉത്തര, ദക്ഷിണ കൊറിയകള്‍

Sithara
|
25 May 2018 9:34 AM GMT

ഐക്യത്തിനായി എല്ലാ കൊറിയക്കാരും ആത്മാര്‍ഥമായി ശ്രമിക്കണമെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ ആവശ്യപ്പെട്ടു.

ഐക്യ നീക്കം ശക്തിപ്പെടുത്തി ഉത്തര, ദക്ഷിണ കൊറിയകള്‍. ഐക്യത്തിനായി എല്ലാ കൊറിയക്കാരും ആത്മാര്‍ഥമായി ശ്രമിക്കണമെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ ആവശ്യപ്പെട്ടു. അതിനിടെ ശീതകാല ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള ആദ്യ ഉത്തര കൊറിയന്‍ സംഘം ദക്ഷിണ കൊറിയയിലെത്തി.

പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തി ഒരുമിച്ചു നീങ്ങാന്‍ അടുത്തിടെയാണ് ഇരു കൊറിയകളും നീക്കമാരംഭിച്ചത്. അര നൂറ്റാണ്ടിലധികമായി തുടരുന്ന ശത്രുത അവസാനിപ്പിക്കാന്‍ ഇരു കൊറിയകള്‍ക്കും അത്ര പെട്ടെന്ന് സാധ്യമാവില്ല എന്ന വിലയിരുത്തലുകള്‍ കാറ്റില്‍ പറത്തിയാണ് ഐക്യനീക്കങ്ങള്‍ പുരോഗമിക്കുന്നത്. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് ചെവി കൊടുക്കാതെയും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയും നിരന്തരം പ്രകോപനങ്ങള്‍ തുടരുന്ന ഉത്തര കൊറിയ തന്നെയാണ് ഐക്യനീക്കങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നത് എന്നത് ഐക്യശ്രമങ്ങളുടെ വിജയ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

ഇരു കൊ​റി​യ​ക​ളും ​ഐക്യപ്പെ​ടു​ന്ന​തി​ന്​ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍, ഇ​തി​നാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ യാ​ത്ര, ബ​ന്ധം, സ​ഹ​ക​ര​ണം എ​ന്നി​വ ​പ്രോ​ത്സാ​ഹി​പ്പി​ക്കണ​മെ​ന്നും​ ആ​ഹ്വാ​നം ചെ​യ്​​തു. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സി​ൽ ഇ​രു ടീ​മു​ക​ളും ഒരുമിച്ച് ഒ​രേ പ​താ​ക​ക്ക് കീ​ഴി​ൽ മാ​ർ​ച്ച്​ പാ​സ്​​റ്റി​ൽ പ​ങ്കെ​ടു​ക്കാ​നും ഇരു കൊറിയകളും തമ്മില്‍ നേരത്തെ ധാരണയിലെത്തിയിരുന്നു.

അ​തി​നി​ടെ ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സിനു​ള്ള ആ​ദ്യ ഉ​ത്ത​ര ​കൊ​റി​യ​ൻ സം​ഘം ​ദക്ഷി​ണ ​കൊ​റി​യ​യി​ലെ​ത്തി. 12 അം​ഗ ​വനിതാ ഐ​സ്​ ഹോ​ക്കി താ​ര​ങ്ങ​ളും സം​ഘ​വു​മാ​ണ്​ അ​ടു​ത്ത​ മാ​സം ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്​ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ ദ​ക്ഷി​ണ കൊറി​യ​ൻ താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ​രി​ശീ​ല​നം ന​ട​ത്തി ഒ​രു​മി​ച്ചാ​ണ്​ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ക. ഐക്യത്തിനെതിരായ അമേരിക്കന്‍ ഭീഷണി നിലനില്‍ക്കുമ്പോഴും ഉത്തര, ദക്ഷിണ കൊറിയകള്‍ ഒന്നിച്ച് മുന്നോട്ടുപോവാനുള്ള തീരുമാനത്തില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Similar Posts