International Old
എച്ച്1ബി വിസക്കാര്‍ക്ക് ഇരട്ടി ശമ്പളം നല്‍കണമെന്ന് വ്യവസ്ഥ; ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുംഎച്ച്1ബി വിസക്കാര്‍ക്ക് ഇരട്ടി ശമ്പളം നല്‍കണമെന്ന് വ്യവസ്ഥ; ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകും
International Old

എച്ച്1ബി വിസക്കാര്‍ക്ക് ഇരട്ടി ശമ്പളം നല്‍കണമെന്ന് വ്യവസ്ഥ; ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകും

admin
|
26 May 2018 1:39 PM GMT

ചുരുങ്ങിയ വേതനം നിലവിലുള്ളതില്‍ നിന്നും ഇരട്ടിയാക്കണമെന്നാണ് അമേരിക്കന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച നിയമത്തിലെ പ്രധാന വ്യവസ്ഥ. 1,30,000 ഡോളറായിട്ടാണ് ചുരുങ്ങിയ വേതനം....

അഭയാര്‍ഥി നിരോധനത്തിന് തൊട്ടുപിന്നാലെ എച്ച്1ബി വിസ സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വരുന്ന നിയമഭേഗതിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് രംഗത്ത്. എച്ച്1ബി വിസയിലെത്തുന്നവരുടെ ചുരുങ്ങിയ വേതനം നിലവിലുള്ളതില്‍ നിന്നും ഇരട്ടിയാക്കണമെന്നാണ് അമേരിക്കന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച നിയമത്തിലെ പ്രധാന വ്യവസ്ഥ. 1,30,000 ഡോളറായിട്ടാണ് ചുരുങ്ങിയ വേതനം ഉയരുക, ഐടി മേഖലയില്‍ അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വേളയിലും സ്ഥാനാരോഹണ സമയത്തുമെല്ലാം ട്രംപ് ഉയര്‍ത്തിപ്പിടിച്ച അമേരിക്കക്കാര്‍ക്ക് മുന്‍ഗണന എന്ന നയത്തിന്‍റെ ഭാഗമാണ് ഈ നീക്കവും.

ഇന്ത്യയില്‍ നിന്നുള്ള ഐടി കമ്പനികള്‍ നിലവില്‍ അമേരിക്കയിലേക്ക് ജീവനക്കാരെ നിയമിച്ചിരുന്നത് എച്ച്1ബി വിസ മുഖേനയാണ്. 60,000 ഡോളറാണ് നിലവിലുള്ള ചുരുങ്ങിയ വേതനം. ചുരുങ്ങിയ വേതനം കുത്തനെ ഉയരുന്നതോടെ ഇന്ത്യന്‍ ഐടി കമ്പനികളെ സംബന്ധിച്ചിടത്തോളം നിയമനം കൂടുതല്‍ ദുഷ്കരമാകും. എച്ച്1ബി വിസ ചട്ട ഭേദഗതി ബില്‍ അവതരിപ്പിച്ച വാര്‍ത്ത വന്നതോടെ ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു തുടങ്ങി. ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ പ്രധാന ഐടി കമ്പനികളുടെ ഓഹരി മൂല്യമാണ് ഇടിഞ്ഞത്.

Similar Posts