സ്ത്രീകളുടെ അവകാശസംരക്ഷണത്തിന് അന്താരാഷ്ട്ര കോടതി രൂപീകരിക്കണമെന്ന് ലാമിയ അജി ബാഷർ
|ഐഎസ് തടവില്‍ നിന്ന് രക്ഷപ്പെട്ട ലാമിയയെ കഴിഞ്ഞ വര്‍ഷമാണ് യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് സഖറോവ് മനുഷ്യാവകാശ പുരസ്കാരം നല്‍കി ആദരിച്ചത്.
സ്ത്രീകളുടെ അവകാശസംരക്ഷണത്തിന് അന്താരാഷ്ട്ര കോടതി രൂപീകരിക്കണമെന്ന് സഖറോവ് മനുഷ്യാവകാശ പുരസ്കാര ജേതാവ് ലാമിയ അജി ബാഷർ. ലോകമെങ്ങും ദിനംപ്രതി നിരവധി സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇവര്‍ക്ക് നീതി ഉറപ്പാക്കേണ്ടത് അന്താരാഷ്ട്രസമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ലാമിയ പറഞ്ഞു.
ഐഎസ് തടവില്‍ നിന്ന് രക്ഷപ്പെട്ട ലാമിയയെ കഴിഞ്ഞ വര്‍ഷമാണ് യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് സഖറോവ് മനുഷ്യാവകാശ പുരസ്കാരം നല്‍കി ആദരിച്ചത്. ഐഎസ് ലൈംഗിക അടിമകളാക്കിവെച്ച ആയിരക്കണക്കിന് യസീദിപെണ്‍കുട്ടികളില്‍ ഒരാളാണ് ലാമിയ. പീഡനങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കുവേണ്ടി അന്താരാഷ്ട്രസമൂഹം ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്ന് ലാമിയ പറഞ്ഞു. നീതിനിഷേധിക്കപ്പെടുന്നവര്‍ക്ക് നിയമപരമായ സഹായം നല്‍കണം.
2014 ആഗസ്തിലാണ് വടക്കൻ ഇറാഖിലെ സിൻജാറില്‍ നിന്ന് ലാമിയ ഉള്‍പ്പെടെയുള്ള ഭീകരര്‍ സ്ത്രീകളെ തട്ടികൊണ്ടുപോയത്. ഇവരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ കൊലപ്പെടുത്തുകയും ചെയ്തു. 400 പുരുഷന്മാരും 18 വൃദ്ധ സ്ത്രീകളുമാണ് അന്നു സിന്ജാറില്‍ കൊല്ലപ്പെട്ടത്. യസീദി വിഭാഗത്തിൽപ്പെട്ട ലാമിയയെ അഞ്ചു തവണ ഐഎസ് ഭീകരർ ലൈംഗിക അടിമയായി വിറ്റു. 20 മാസം ഐഎസ് കാന്പില്‍ ക്രൂരമായ ലൈംഗികപീഡനങ്ങളെ അതീജീവിച്ച ലാമിയ ഇപ്പോള്‍ യസീദി സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ്.