International Old
വൈറ്റ് ഹൗസ് സ്റ്റാഫ് മേധാവിയെ ട്രംപ് പുറത്താക്കിവൈറ്റ് ഹൗസ് സ്റ്റാഫ് മേധാവിയെ ട്രംപ് പുറത്താക്കി
International Old

വൈറ്റ് ഹൗസ് സ്റ്റാഫ് മേധാവിയെ ട്രംപ് പുറത്താക്കി

Subin
|
26 May 2018 4:54 PM GMT

ട്വിറ്റര്‍ വഴിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് സ്റ്റാഫ് മേധാവിയെ മാറ്റുന്ന കാര്യം പ്രഖ്യാപിച്ചത്.

വൈറ്റ് ഹൗസ് സ്റ്റാഫ് മേധാവി റെയിന്‍സ് പ്രീബസിനെ ട്രംപ് പുറത്താക്കി. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്നാരോപിച്ചാണ് നടപടി. ജനറല്‍ ജോണ്‍ കെല്ലിയെ സ്റ്റാഫ് മേധാവിയായി പകരം നിയമിച്ചു

ട്വിറ്റര്‍ വഴിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് സ്റ്റാഫ് മേധാവിയെ മാറ്റുന്ന കാര്യം പ്രഖ്യാപിച്ചത്. റിന്‍സ് പ്രീബസുമായി കുറച്ച് ദിവസമായി ട്രംപ് അസ്വാരസ്യത്തിലായിരുന്നു. പുതുതായി ചുമതലയേറ്റ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ആന്റണി സ്‌കറാമുസിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രീബസ് നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്നായിരുന്നു സ്‌കറാമുസിയുടെ ആരോപണം.

ഹോം ലാന്റ് സുരക്ഷാ സെക്രട്ടറിയായിരന്നു ജോണ്‍ കെല്ലിയെയാണ് വൈറ്റ് ഹൗസ് സ്റ്റാഫ് മേധാവിയായി നിയമിച്ചത്. ഹോംലാന്റ് സുരക്ഷാ സെക്രട്ടറി സ്ഥാനം ആര്‍ക്കാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. രണ്ടാഴ്ച മുമ്പാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍സ്‌പൈസര്‍ സ്‌കറാമുസിയുടെ നിയമനത്തെത്തുടര്‍ന്ന് രാജി വെച്ചത്‌

Related Tags :
Similar Posts