International Old
സിറിയയിലേക്ക് കരസേനയെ അയക്കുന്നത് അബദ്ധമാണെന്ന് ഹിലരിസിറിയയിലേക്ക് കരസേനയെ അയക്കുന്നത് അബദ്ധമാണെന്ന് ഹിലരി
International Old

സിറിയയിലേക്ക് കരസേനയെ അയക്കുന്നത് അബദ്ധമാണെന്ന് ഹിലരി

Alwyn
|
27 May 2018 7:45 PM GMT

എന്നാല്‍ ഐഎസിനെ ഇല്ലാതാക്കാന്‍ സിറിയയില്‍ അതിശക്തമായ ആക്രമണമാണ് വഴിയെന്നായിരുന്നു ട്രംപിന്റെ നിലപാട്.

സിറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരസേനയെ അയക്കുന്നത് അബദ്ധമാണെന്ന് ഹിലരി ക്ലിന്റണ്‍ പറഞ്ഞു. എന്നാല്‍ ഐഎസിനെ ഇല്ലാതാക്കാന്‍ സിറിയയില്‍ അതിശക്തമായ ആക്രമണമാണ് വഴിയെന്നായിരുന്നു ട്രംപിന്റെ നിലപാട്.

അഭയാര്‍ഥി പ്രശ്നം, ഇസ്ലോമോഫോബിയ, ടാക്സ് വിവാദം എന്നിവയും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദത്തില്‍ ചൂടേറിയ വിഷയങ്ങളായി. ആഭ്യന്തര വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നില്ല എന്ന വിമര്‍ശവുമുയര്‍ന്നിട്ടുണ്ട്. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ വ്യത്യസ്തമായിരുന്നു ഡെമോക്രാറ്റിക്, റിപ്പബ്ലിക് സ്ഥാനാര്‍ഥികളുടെ നിലപാട്. റഷ്യയും സിറിയയും ഇറാനും അമേരിക്കക്കും ഐഎസിനുമെതിരാണെന്ന് ട്രംപ്. ഇതിന് കാരണം വിദേശനയത്തിലെ പാളിച്ചയാണ്. അഭയാര്‍ഥികളെ പ്രവേശിപ്പിക്കരുതെന്ന നിലപാടാവര്‍ത്തിച്ച ട്രംപിന് ഹിലരിയുടെ മറുപടി. അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ഇംറാന്റെ മുഖം മറക്കാനാകുമോയെന്നും ഹിലരി ചോദിച്ചു. ഡൊനാള്‍ഡ് ട്രംപിന്റെ സംഘടന ടാക്സ് വെട്ടിപ്പ് നടത്തിയെന്ന ആരോപണവും ചര്‍ച്ചയായി. അന്താരാഷ്ട്ര വിഷയങ്ങള്‍ കത്തിക്കയറിയ ചര്‍ച്ചയില്‍ പക്ഷേ അമേരിക്കിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വന്നില്ലെന്ന വിമര്‍ശമുണ്ട്.

Similar Posts