International Old
സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടിട്ട് പത്ത് വര്‍ഷംസദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടിട്ട് പത്ത് വര്‍ഷം
International Old

സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടിട്ട് പത്ത് വര്‍ഷം

Khasida
|
27 May 2018 10:12 AM GMT

സദ്ദാമിനെ 2003 ഡിസംബര്‍ 13ന് ഒളിത്താവളത്തില്‍ വെച്ചാണ് അമേരിക്കന്‍ സേന പിടികൂടിയത്

ഇറാഖിലെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് ഇടക്കാല സര്‍ക്കാറാണ് സദ്ദാമിനെ തൂക്കിലേറ്റിയത്. അമേരിക്കയുടെ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ് അന്നുയര്‍ന്നത്. 2006 ഡിസംബര്‍ 30ന് പുലര്‍ച്ചെ ബലി പെരുന്നാളിന് തലേ ദിവസമായിരുന്നു അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാഖിലെ ഇടക്കാല സര്‍ക്കാര്‍ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത്. അമേരിക്കയുടെയും ഇടക്കാല സര്‍ക്കാറിന്റെയും തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. തൂക്കിലേറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്ത് വിട്ടതും പ്രതിഷേധത്തിന് ഇടയാക്കി.

ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സദ്ദാമിനെ 2003 ഡിസംബര്‍ 13ന് ഒളിത്താവളത്തില്‍ വെച്ചാണ് അമേരിക്കന്‍ സേന പിടികൂടിയത്. 1982 ല്‍ ശിയാ മേഖലയില്‍ കൂട്ടക്കൊലക്ക് ഉത്തരവിട്ടു എന്നാതായിരുന്നു സദ്ദാമിനെതിരായ കുറ്റം. 148 പേരാണ് അന്ന് കൊല്ലപ്പെട്ടത്

1979 ല്‍ പ്രസിഡന്റ് പദവിയിലെത്തിയ സദ്ദാം രണ്ട് ദശകത്തിലധികം ആ സ്ഥാനത്ത് തുടര്‍ന്നു. 1991 ലെ കുവൈത്ത് യുദ്ധമാണ് സദ്ദാമിന്റെ കാലത്തെ പ്രധാന സംഭവങ്ങളിലൊന്ന്. ഇറാഖിനെ നവീകരിക്കുന്നതിനും അറബ് ഉപഭൂഖണ്ഡത്തില്‍ ഇറാഖിനു സ്ഥിരത നല്‍കുന്നതിനും സദ്ദാമിന്റെ ഭരണം സഹായിച്ചു. ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന് ലോകത്തിന്റെ അനുകമ്പ നേടിക്കൊടുക്കുന്നതായിരുന്നു അമേരിക്കയുടെ നടപടി.

Related Tags :
Similar Posts