International Old
റോഹിങ്ക്യക്കാര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തിയില്ലെങ്കില്‍ പോരാട്ടം ആങ്സാന്‍ സ്യൂകിക്കെതിരെറോഹിങ്ക്യക്കാര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തിയില്ലെങ്കില്‍ പോരാട്ടം ആങ്സാന്‍ സ്യൂകിക്കെതിരെ
International Old

റോഹിങ്ക്യക്കാര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തിയില്ലെങ്കില്‍ പോരാട്ടം ആങ്സാന്‍ സ്യൂകിക്കെതിരെ

Ubaid
|
27 May 2018 10:43 PM GMT

നിരവധി വര്‍ഷങ്ങളായി മ്യാന്മറില്‍ പീഢനത്തിരയാവുന്ന മതന്യൂനപക്ഷമാണ് റോഹിങ്ക്യന്‍ മുസ്ലിംകള്‍.

മ്യാന്മറില്‍ പീഡനത്തിനിരകളാവുന്ന റോഹിങ്ക്യക്കാര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തിയില്ലെങ്കില്‍ രാഷ്ട്രനേതാവ് ആങ്സാന്‍ സ്യൂകിക്കെതിരെ പോരാടുമെന്ന് തീവ്ര റോഹിങ്ക്യന്‍ വിഭാഗം നേതാവിന്‍റെ മുന്നറിയിപ്പ്. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ സ്യൂകി സര്‍ക്കാര്‍ നിലകൊള്ളുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

നിരവധി വര്‍ഷങ്ങളായി മ്യാന്മറില്‍ പീഢനത്തിരയാവുന്ന മതന്യൂനപക്ഷമാണ് റോഹിങ്ക്യന്‍ മുസ്ലിംകള്‍. രാജ്യത്തെ ബുദ്ധമതക്കാരുടെയും സര്‍ക്കാറിന്‍റെയും നിരന്തര പീഡനംമൂലം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍0 അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് റോഹിങ്ക്യക്കാരിലെ തീവ്രവിഭാഗമായ അര്‍കാന്‍ റോഹിങ്ക്യ സാല്‍വേഷന്‍ നേതാവ് മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ പോരാട്ടം നയിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നത്.

ട്രാന്‍സ്- ഞങ്ങള്‍ക്ക് ഇങ്ങനെ ദീര്‍ഘകാലം ജീവിക്കാന്‍ കഴിയില്ല. ഇതല്ല ഞങ്ങളുടെ ജീവിതം. അവകാശങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുക തന്നെ ചെയ്യും. ഞങ്ങള്‍ അവ നേടിയെടുക്കും. ഇപ്പോള്‍ ഞങ്ങള്‍ അടിമകളെപോലെയാണ്. പോരാട്ടത്തിലൂടെ ഞങ്ങളുടെ അവകാശം തിരിച്ചുപിടിക്കും.

നൊബേല്‍ സമ്മാനം നേടിയ ആങ്സാന്‍ സ്യൂകിയുടെ സൈന്യം റോഹിങ്ക്യക്കാരോട് ചെയ്യുന്നത് ക്രൂരതയാണെന്നും അതാഉല്ല പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ മ്യാന്മര്‍ അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ അര്‍കാന്‍ റോഹിങ്ക്യന്‍ സാല്‍വേഷനാണെന്നാണ് കരുതുന്നത്. ഇതാദ്യമായാണ് അര്‍കാന്‍ റോഹിങ്ക്യ സാല്‍വേഷന്‍ നേതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത്.

Related Tags :
Similar Posts