കാഴ്ച വൈകല്യമുള്ള കുഞ്ഞ് ആദ്യമായി അമ്മയെ കണ്ടപ്പോള്‍; ഹൃദയത്തില്‍ തൊടുന്ന വീഡിയോ
|39 കാരനായ ഡേവിഡിന്റെ കുട്ടിയാണ് ലിയോ എന്നു വിളിക്കുന്ന ലിയോപോള്‍ഡ് വില്‍ബര്‍ റിപ്പോണ്‍ഡ്
ഒരു കുഞ്ഞ് ഈ ഭൂമിയിലേക്ക് പിറന്നു വീഴുന്ന നിമിഷമാണ് ലോകത്തിലെ ഏറ്റവും മനോഹരമായ നിമിഷം. അവന്‍ തന്റെ മാതാപിതാക്കളെ തിരിച്ചറിഞ്ഞ് അവരെ അമ്മേ..അച്ഛാ എന്ന് വിളിക്കാന്‍ തുടങ്ങുന്ന സമയവും അമൂല്യമാണ്. ഒരമ്മയും മറക്കില്ല തന്റെ കുഞ്ഞിന്റെ ആദ്യത്തെ പുഞ്ചിരി. എന്നാല്‍ വിദേശ ദമ്പതികളായ ഡേവിഡിനും ഭാര്യക്കും തങ്ങളുടെ പൊന്നോമനയുടെ പുഞ്ചിരി കാണാന്‍ കഴിഞ്ഞത് അവന്‍ ജനിച്ച നാല് മാസങ്ങള്‍ക്ക് ശേഷമാണ്. അത് അവിസ്മരണീയമാവുകയും ചെയ്തു. ഇന്ന് സോഷ്യല്‍ മീഡിയയുടെ കണ്ണുകളെയല്ലാം സ്വന്തമാക്കിയിരിക്കുകയാണ് ആ കുഞ്ഞിന്റെ പുഞ്ചിരി.
Incredibly cute moment a baby sees his mum for the first time
Posted by Daily Mail Video on Thursday, April 7, 2016
39 കാരനായ ഡേവിഡിന്റെ കുട്ടിയാണ് ലിയോ എന്നു വിളിക്കുന്ന ലിയോപോള്‍ഡ് വില്‍ബര്‍ റിപ്പോണ്‍ഡ്. ഒക്ലോകട്ടേനിയസ് ആല്‍ബിനിസം(oculocutaneous albinism) എന്ന അപൂര്‍വ്വ രോഗത്തിന് അടിമയാണ് ലിയോ. കാഴ്ച വൈകല്യമാണ് ഈ രോഗത്തിന്റെ ലക്ഷണം. മങ്ങിയ കാഴ്ചയായിരിക്കും ഈ കുട്ടികള്‍ക്കുണ്ടാവുക. ഡേവിഡും കുടുംബവും നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ലോസാഞ്ചല്‍സില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ ഓഫ്താല്‍മോളജിസ്റ്റ് കെന്നത്ത് റൈറ്റ് പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഒരു ഗ്ലാസ് കുട്ടിക്ക് സമ്മാനിച്ചു. ഈ ഗ്ലാസാണ് ലിയോയുടെ കാഴ്ച വൈകല്യം മാറ്റിയത്. നോര്‍മല്‍ ലെന്‍സോടു കൂടിയ ഗ്ലാസാണ് ഇത്. എന്നാല്‍ റബ്ബര്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സ്ക്രൂവോ കൂര്‍ത്ത അരികുകളോ ഇല്ല.
ഡേവിഡിന്റെ കുടുംബ സുഹൃത്തുക്കളെയെല്ലാം വിളിച്ചു കൂട്ടിയ ശേഷമാണ് ലിയോയെ ആദ്യമായി ഗ്ലാസ് ധരിപ്പിച്ചത്. ആദ്യം ഗ്ലാസ് വച്ചപ്പോള്‍ ലിയോക്ക് ചെറിയൊരു കണ്‍ഫ്യൂഷനുണ്ടായി. പിന്നീട് അമ്മയുടെ ഹണി എന്ന വിളി കേട്ടപ്പോള്‍ അവന്‍ ആദ്യമായി അമ്മയെ കാണുകയും നല്ലൊരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്ന് ഡേവിഡ് പറഞ്ഞു.