International Old
ബാന്‍കി മൂണിന്റെ പിന്‍ഗാമിക്കായുള്ള അന്വേഷണം ആരംഭിച്ചുബാന്‍കി മൂണിന്റെ പിന്‍ഗാമിക്കായുള്ള അന്വേഷണം ആരംഭിച്ചു
International Old

ബാന്‍കി മൂണിന്റെ പിന്‍ഗാമിക്കായുള്ള അന്വേഷണം ആരംഭിച്ചു

admin
|
27 May 2018 9:36 AM GMT

2016 ല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ഔദ്യോഗികനടപടിക്രമങ്ങള്‍ ആരംഭിച്ചു

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ ആരംഭിച്ചു. 2016 അവസാനത്തോടെയാണ് ബാന്‍കി മൂണിന്റെ കാലാവധി പൂര്‍ത്തിയാവുന്നത്.
2016 ല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ഔദ്യോഗികനടപടിക്രമങ്ങള്‍ ആരംഭിച്ചു. ജനറല്‍ അസംബ്ലിയിലേക്കുള്ള കാമ്പയിന് ഈ ആഴ്ച തുടക്കമാവും. വിജയിയെ തെരഞ്ഞെടുക്കുന്ന പ്രൈവറ്റ് സെക്യൂരിറ്റി കൌണ്‍സിലിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള കാമ്പയിനാവും നടക്കുക. സ്ഥാനത്തേക്ക് മത്സരിക്കാന്‍ മുന്‍ ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രി യുടെ പേര്‍ നിര്ദേശിക്കപ്പെട്ടിട്ടുണ്ട്. 15 അംഗ സെക്യൂരിറ്റി കൌണ്‍സില് 193 അംഗ ജനറല്‍ അസംബ്ലിയിലേക്ക് ഒരു സ്ഥാനാര്ഥിയെ നിര്ദേശിക്കുകയാണ് പതിവ്. ജനറല്‍ അസംബ്ലിയുടെ വോട്ട് റബ്ബര്‍ സ്റ്റാമ്പ് പോലെയാണ് കണക്കാക്കപ്പെടുന്നത്. യുഎസ്, റഷ്യ, ബ്രിട്ടന്, ചൈന, ഫ്രാന്‍സ്, തുടങ്ങി അഞ്ച് രാജ്യങ്ങളുടെ പിന്തുണ നിര്‍ദേശിക്കപ്പെട്ടയാള്‍ക്ക് നിര്‍ബന്ധമായും ലഭിക്കണം. വീറ്റോ അധികാരമുള്ള ഈ 5 രാജ്യങ്ങളാണ് വിധിനിര്‍ണയിക്കുന്നത്.ഇതുവരെ നിര്‍ദേശിക്കപ്പെട്ട 8 സ്ഥാനാര്ഥികള്‍ ചൊവ്വ, ബുധാന്, വ്യാഴം എന്നീ ദിവസങ്ങളില്‍ ജനറല്‍ അസംബ്ലിയോടൊപ്പം പ്രത്യേക യോഗവും നടക്കും.

Similar Posts