ഇഷിഗുറോക്ക് സാഹിത്യ നൊബേല്‍
|ഹരൂകി മുറാകാമി, മാര്‍ഗരറ്റ് ആറ്റ് വുഡ്, ഗ്യൂഗി വാ ത്യോംഗോ എന്നിവരെ പിന്തള്ളിയാണ് കസുവോ ഇഷിഗുറോ ഇത്തവണത്തെ സാഹിത്യ നൊബേല്‍ നേടിയത്...
സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ജപ്പാന് വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന് കസുവോ ഇഷിഗുറോയ്ക്ക്. സമകാലിക ഇംഗ്ലീഷ് ഫിക്ഷന്‍ എഴുത്തുകാരില്‍ പ്രമുഖനാണ് നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ കസുവോ ഇഷിഗുറോ.
ഹരൂകി മുറാകാമി, മാര്‍ഗരറ്റ് ആറ്റ് വുഡ്, ഗ്യൂഗി വാ ത്യോംഗോ എന്നിവരെ പിന്തള്ളിയാണ് കസുവോ ഇഷിഗുറോ ഇത്തവണത്തെ സാഹിത്യ നൊബേല്‍ നേടിയത്. ലോകവുമായുള്ള ഭ്രമാത്മക ബന്ധത്തെ തീവ്രമായ വൈകാരികതയോടെ തുറന്നുകാട്ടുന്നതാണ് ഇഷിഗുരോയുടെ നോവലുകളെന്ന് സ്വീഡിഷ് അക്കാഡമിയുടെ പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി. സ്വന്തമായൊരു സൗന്ദര്യ പ്രപഞ്ചം സൃഷ്ടിച്ച എഴുത്തുകാരനാണ് ഇഷിഗുരോയെന്ന് സ്വീഡിഷ് അക്കാദമി പറഞ്ഞു.
സമകാലിക ഇംഗ്ലീഷ് സാഹിത്യകാരന്മാരില് പ്രമുഖനാണ് ഇഷിഗുരോ. 40 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത 8 നോവലുകളടക്കം നിരവധി കൃതികള്‍. ദ റിമെയ്ന്‍സ് ഓഫ് ദ ഡേ ആണ് പ്രധാന കൃതി. നാല് തവണ മാന്‍ബുക്കര്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ലഭിച്ചു. 1989ല്‍ ദ റിമെയ്ന്‍സ് ഓഫ് ദ ഡേ ബുക്കര്‍ പുരസ്കാരം നേടി. ഇതേ വര്‍ഷം ഈ നോവല്‍ സിനിമയായി. വിഖ്യാത നടന് ആന്റണി ഹോപ്കിന്‍സാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
2008ല്‍ ടൈംസ് മാഗസിന് തെരഞ്ഞെടുത്ത ലോകത്തെ 50 മഹാന്മാരായ എഴുത്തുകാരുടെ പട്ടികയില്‍ മുപ്പത്തിരണ്ടാമനായിരുന്നു ഇഷിഗുറോ. 2015ല്‍ പ്രസിദ്ധീകരിച്ച ദ ബറീഡ് ജയന്റാണ് അവസാന നോവല്‍.