International Old
റണ്‍വേയില്‍ ജീവനക്കാരന്റെ തകര്‍പ്പന്‍ നൃത്തം;  കണ്ടത് 11 മില്യണ്‍ പേര്‍റണ്‍വേയില്‍ ജീവനക്കാരന്റെ തകര്‍പ്പന്‍ നൃത്തം; കണ്ടത് 11 മില്യണ്‍ പേര്‍
International Old

റണ്‍വേയില്‍ ജീവനക്കാരന്റെ തകര്‍പ്പന്‍ നൃത്തം; കണ്ടത് 11 മില്യണ്‍ പേര്‍

Jaisy
|
27 May 2018 12:09 PM GMT

കഴിഞ്ഞ അഞ്ച് വര്‍ഷമായി എയര്‍പോര്‍ട്ടിലെ ഓപ്പറേഷന്‍ ഏജന്റായി ജോലി ചെയ്യുകയാണ് കെയ്റെന്‍

വിശ്രമ വേളകള്‍ ആനന്ദകരമാക്കുകയല്ല, മറിച്ച് ജോലി സമയം ആസ്വാദ്യകരമാക്കുകയാണ് ഈ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ ചെയ്തത്. ജോലിയെ ബാധിക്കാത്ത തരത്തില്‍ ജോലിസമയം അടിച്ചുപൊളിച്ച ഇദ്ദേഹത്തിന്റെ നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ന്യൂയോര്‍ക്കിലെ ഗ്രേറ്റര്‍ റോഷര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ജിവനക്കാരനായ കെയ്റന്‍ അഷ്ഫോര്‍ഡ് റണ്‍വേയില്‍ നൃത്തം ചെയ്യുന്ന വീഡിയോ 11 മില്യണ്‍ പേരാണ് കണ്ടത്.

വിമാനത്തിലെ യാത്രക്കാരിലൊരാള്‍ കെയ്റെന്റെ ഡാന്‍സ് മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഗായകനായ ടെറി മാക്ബ്രൈഡ് തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ ചെയ്തതോടെയാണ് സംഭവം വൈറലായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എയര്‍പോര്‍ട്ടിലെ ഓപ്പറേഷന്‍ ഏജന്റായി ജോലി ചെയ്യുകയാണ് കെയ്റെന്‍. ജോലിയില്‍ മടുപ്പ് തോന്നുന്നവര്‍ക്ക് കെയ്റെന്‍ മാതൃകയാണെന്ന് വീഡിയോ കണ്ടവര്‍ പറയുന്നു. തന്റെ നൃത്തച്ചുവടുകള്‍ കൊണ്ട് യാത്രക്കാരെ സന്തോഷിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് കെയ്റെന്‍.

Similar Posts