International Old
ഗൂതയില്‍ നിന്ന് വിമത സേന പിന്‍വാങ്ങുന്നുഗൂതയില്‍ നിന്ന് വിമത സേന പിന്‍വാങ്ങുന്നു
International Old

ഗൂതയില്‍ നിന്ന് വിമത സേന പിന്‍വാങ്ങുന്നു

Khasida
|
27 May 2018 10:06 PM GMT

ഗ്രാമങ്ങളുടെയും കൃഷിയിടങ്ങളുടെയും നിയന്ത്രണം റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ തിരിച്ചു പിടിച്ചെന്ന് സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍

സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ ആക്രമണം ശക്തമായിരിക്കെ വിമതസേന പിന്‍വാങ്ങുന്നു. സര്‍ക്കാര്‍ സേനയുടെ നേതൃത്വത്തില്‍ ആക്രമണം ശക്തമായതോടെ പല മേഖലകളില്‍ നിന്നും വിമത സേന പിന്‍വാങ്ങി. അതിനിടെ, കെയ്റോയില്‍ തുടങ്ങിയ അറബ് ലീഗ് കൌണ്‍സില്‍ സിറിയയിലെ ആക്രമണം ചര്‍ച്ച ചെയ്യും.

വിമത നിയന്ത്രണത്തിലുണ്ടായിരുന്ന ഏതാനും പ്രദേശങ്ങള്‍ ഇപ്പോള്‍ സിറിയന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണെന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടന വ്യക്തമാക്കി. ഗ്രാമങ്ങളുടെയും കൃഷിയിടങ്ങളുടെയും നിയന്ത്രണം റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ തിരിച്ചു പിടിച്ചെന്ന് സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഷാബിയേ ഒതായ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് ഭീകരവാദികളെ തുടച്ചുമാറ്റി സൈന്യം നിയന്ത്രണം പിടിച്ചെടുത്തുവെന്ന് സൈനിക വൃത്തങ്ങളെ ഉദ്ദരിച്ച് സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡമസ്കസിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശമാണിത്.

സിറിയന്‍ സര്‍ക്കാര്‍ അക്രമം ശക്തമാക്കിയ സാഹചര്യത്തിലാണ് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായതെന്ന് വിമത ഗ്രൂപ്പായ ജയ്ഷല്‍ ഇസ്‍ലാം വക്താവ് പറഞ്ഞു. സര്‍ക്കാര്‍ സൈന്യത്തെ പ്രദേശത്ത് നിന്ന് തുരത്തുമെന്നും ശബ്ദസന്ദേശത്തിലൂടെ ജയ്ഷല്‍ ഇസ്‍ലാം വക്താവ് ഹംസ ബിര്‍ഖ്ദര്‍ അവകാശപ്പെട്ടു. അക്രമണം ശക്തമായി രണ്ടാഴ്ചക്കിടെ 600 ലധികം പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ അറബ് ലീഗിന്റെ സ്ഥിരം കൌണ്‍സില്‍ കെയ്റോയില്‍ ആരംഭിച്ചു. സിറിയന്‍ വിഷയം കൌണ്‍സിലില്‍ പ്രധാന ചര്‍ച്ചയാകും.

Similar Posts