International Old
സൂര്യന് പൊട്ടുതൊട്ട് ബുധന്‍സൂര്യന് പൊട്ടുതൊട്ട് ബുധന്‍
International Old

സൂര്യന് പൊട്ടുതൊട്ട് ബുധന്‍

admin
|
27 May 2018 6:03 AM GMT

സൌരയൂഥം ഇന്നലെ ഒരു അപൂര്‍വ സമാഗമത്തിന് സാക്ഷ്യം വഹിച്ചു.

സൌരയൂഥം ഇന്നലെ ഒരു അപൂര്‍വ സമാഗമത്തിന് സാക്ഷ്യം വഹിച്ചു. സൌരയൂഥത്തിലെ കുട്ടി ഗ്രഹമായ ബുധന്‍ ഇന്നലെ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നു പോയി. നൂറ്റാണ്ടില് ‍13 തവണ മാത്രമാണ് ബുധസംതരണം എന്ന ഈ പ്രതിഭാസം ഉണ്ടാകുക.

കത്തിജ്വലിക്കുന്ന സൂര്യന്റെ ഒരറ്റത്ത് പൊട്ടു തൊട്ട പോലെയായിരുന്നു ഇന്നലെ ബുധന്‍. ഇന്ത്യയില്‍ വൈകീട്ട് 4.30 നാണ് ബുധസംതരണം ദൃശ്യമായത്. സെക്കന്റില്‍ 48 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബുധന്‍ ഏഴര മണിക്കൂറുകൊണ്ടാണ് സൂര്യനെ കടന്നു പോയത്. എന്നാല്‍ സൌരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധനെ ഹൈ പവര്‍ ബൈനോകുലറുകളോ ടെലിസ്കോപ്പോ കൂടാതെ കാണാന്‍ സാധിക്കില്ല. ബുധസംതരണത്തിന്റെ ചിത്രങ്ങള്‍ ലൈവായി നാസയുടെ വെബ്‍സൈറ്റില്‍ കാണാന്‍ സംവിധാനം ഒരുക്കിയിരുന്നു. ചിത്രങ്ങളോടൊപ്പം ലൈവായി വിവരണവും നാസ നല്‍കി. 2006 ലാണ് അവസാനമായി ബുധസംതരണം ഉണ്ടായത്. അമേരിക്കയിലും പശ്ചിമ യൂറോപ്പിലും ആഫ്രിക്കയിലും ഈ പ്രതിഭാസം വ്യക്തമായി ദൃശ്യമായി. ബുധസംതരണം നടക്കുമ്പോള്‍ സൂര്യനെ നഗ്നനേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കുന്നത് കാഴ്ചയെ ബാധിക്കുമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 2032നാണ് അടുത്ത ബുധസംതരണം.

Similar Posts