ഇറ്റലി ഭൂകമ്പം; മരണം 281 ആയി
|ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരാരും ജീവിച്ചിരിപ്പുണ്ടാകില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ അവസാനിപ്പിച്ചത്.
ഇറ്റലിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 281ആയി. അവശിഷ്ടങ്ങള്‍ക്കിടയിലുള്ള തെരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ന് ഇറ്റലിയില്‍ ദേശീയ ദുഃഖാചരണം നടക്കുകയാണ്.
ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരാരും ജീവിച്ചിരിപ്പുണ്ടാകില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ അവസാനിപ്പിച്ചത്. ഭൂകമ്പത്തില്‍ ഏറെയും മരിച്ചത് അമട്രിസിലാണ്. പക്ഷേ ഇവിടെ അവശിഷ്ടങ്ങള്‍ക്കിടെയില്‍ ജീവനോടെ ആരെങ്കിലും ഉണ്ടെന്നതിന്റെ സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഭൂകമ്പത്തില്‍ മരിച്ചവരില്‍ 40പേരുടെ സംസ്കാരം ഇന്ന് നടക്കും. അസ്കോളി പിച്ചേനോയില്‍ നടക്കുന്ന സംസ്കാരചടങ്ങുകളില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും പ്രസിഡന്‍റും പങ്കെടുക്കും. 400ഓളം പേരാണ് വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയിലുള്ളത്. ഇതില്‍ 40 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഭൂകമ്പ ബാധിത പ്രദേശത്ത് പ്രധാനമന്ത്രി മറ്റെ റെന്‍സി കഴിഞ്ഞദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50 മില്യണ്‍ യൂറോ അടിയന്തരസഹായം എത്തിക്കാനും പ്രധാനമന്ത്രി ഉത്തരവിട്ടു. 2,100 ലേറെപ്പേരാണ് രാജ്യത്തെ വിവിധ ദുരിതാശ്വാസ കാംപുകളില്‍ കഴിയുന്നത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. മരിച്ചവരില്‍ 14 വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് ബ്രിട്ടീഷ് ടൂറിസ്റ്റുകളും ഉള്‍പ്പെട്ടിട്ടുണ്ട്.