International Old
ഗസ്സക്ക് ബലിപെരുന്നാള്‍ സമ്മാനമായി തുര്‍ക്കിയുടെ രണ്ടാമത്തെ കപ്പല്‍ഗസ്സക്ക് ബലിപെരുന്നാള്‍ സമ്മാനമായി തുര്‍ക്കിയുടെ രണ്ടാമത്തെ കപ്പല്‍
International Old

ഗസ്സക്ക് ബലിപെരുന്നാള്‍ സമ്മാനമായി തുര്‍ക്കിയുടെ രണ്ടാമത്തെ കപ്പല്‍

Ubaid
|
28 May 2018 4:31 AM GMT

ഗസ്സക്കു മേലുള്ള ഉപരോധം നീക്കണമെന്നതായിരുന്നു തുര്‍ക്കിയുടെ പ്രധാന ആവശ്യം. തുര്‍ക്കിയിലെ മെര്‍സിന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട പടുകൂറ്റന്‍ കപ്പല്‍ ഇസ്രയേലിലെ അഷ്ദോദ് തുറമുഖത്താണെത്തുക.

ഗസ്സക്ക് ബലിപെരുന്നാള്‍ സഹായവുമായി തുര്‍ക്കിയുടെ രണ്ടാമത്തെ കപ്പല്‍ പുറപ്പെട്ടു. അവശ്യവസ്തുക്കളാണ് കപ്പലില്‍. തുര്‍ക്കിയുമായി ഇസ്രയേല്‍ ബന്ധം പുനസ്ഥാപിച്ചതിന് പിന്നാലെയാണ് നടപടി. ഗസ്സക്കു മേലുള്ള ഉപരോധം നീക്കണമെന്നതായിരുന്നു തുര്‍ക്കിയുടെ പ്രധാന ആവശ്യം. തുര്‍ക്കിയിലെ മെര്‍സിന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട പടുകൂറ്റന്‍ കപ്പല്‍ ഇസ്രയേലിലെ അഷ്ദോദ് തുറമുഖത്താണെത്തുക. ഇവിടെ നിന്ന് കരമാര്‍ഗം ചരക്ക് ഗസ്സയിലെത്തിക്കും.

100 വീല്‍ചെയറുകള്‍ 1000 സൈക്കിളുകള്‍. ഒരു ലക്ഷം സ്കൂള്‍ ബാഗുകളും പുസ്തകങ്ങളും, മുതിര്‍ന്നവര്‍ക്ക് മൂന്ന് ലക്ഷം വസ്ത്രങ്ങള്‍, കുഞ്ഞുങ്ങള്‍ക്ക് മൂന്നര ലക്ഷം ഉടുപ്പുകള്‍, 1288 ടണ്‍ ഭക്ഷ്യധാന്യങ്ങളും എണ്ണയുമാണ് കപ്പലില്‍. ചെറിയ പെരുന്നാളിനും തുര്‍ക്കി ഗസ്സയിലേക്ക് സമാന രീതിയില്‍ സഹായമെത്തിച്ചിരുന്നു. ഇതിനു പുറമെ മറ്റു സഹായങ്ങളും ഗസ്സയിലേക്കെത്തിക്കുന്നുണ്ട് തുര്‍ക്കി. ഗസ്സയിലേക്ക് സഹായവുമായി പോയ കപ്പല്‍ ഫ്രീഡം ഫ്ലോട്ടില്ലയെ ആക്രമിച്ച് പത്ത് തുര്‍ക്കിക്കാരെ ഇസ്രയേല്‍ പട്ടാളം 2010ല്‍ കൊന്നിരുന്നു.

ഇതോടെ വഷളായ ബന്ധം ആറു വര്‍ഷത്തിന് ശേഷം ഈ ജൂലൈ മാസത്തിലാണ് പുനസ്ഥാപിച്ചത്. ഇതിന് ശേഷമയക്കുന്ന രണ്ടാം സഹായ കപ്പലാണിത്. ബന്ധം പുനസ്ഥാപിക്കാന്‍ തുര്‍ക്കി മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ഗസ്സയിലേക്കുള്ള സഹായ പാത തുറന്നുകൊടുക്കണമെന്നതായിരുന്നു.

Similar Posts