International Old
കിങ് ജോങ് നാമിന്‍റെ മൃതദേഹം വിട്ടുകൊടുക്കാന്‍ മലേഷ്യ തീരുമാനിച്ചുകിങ് ജോങ് നാമിന്‍റെ മൃതദേഹം വിട്ടുകൊടുക്കാന്‍ മലേഷ്യ തീരുമാനിച്ചു
International Old

കിങ് ജോങ് നാമിന്‍റെ മൃതദേഹം വിട്ടുകൊടുക്കാന്‍ മലേഷ്യ തീരുമാനിച്ചു

Ubaid
|
28 May 2018 10:30 AM GMT

ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിങ് ജോങ് ഉന്നിന്റെ മൃതദേഹം വിട്ടുനല്‍കാനുള്ള തീരുമാനം മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ആണ് അറിയിച്ചത്

നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ കിങ് ജോങ് നാമിന്‍റെ മൃതദേഹം വിട്ടുകൊടുക്കാന്‍ മലേഷ്യ തീരുമാനിച്ചു. പ്യോങ്‌യാങില്‍ ഇരു രാജ്യങ്ങളും നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഉത്തരകൊറിയക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നത്. തീരുമാനത്തെ തുടര്‍ന്ന് ഉത്തരകൊറിയ തടഞ്ഞുവെച്ച 9 പേരും മലേഷ്യയില്‍ തിരിച്ചെത്തി.

ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിങ് ജോങ് ഉന്നിന്റെ മൃതദേഹം വിട്ടുനല്‍കാനുള്ള തീരുമാനം മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ആണ് അറിയിച്ചത്. ഉത്തരകൊറിയയും മലേഷ്യയും തമ്മില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഉത്തരകൊറിയക്ക് അനുകൂലമായ തീരുമാനം ഉണ്ടായത്. കഴിഞ്ഞ മാസമാണ് ക്വാലാലംപൂര്‍ വിമാനത്താവത്തില്‍ വെച്ചാണ് കിങ് ജോങ് നാം കൊല്ലപ്പെടുന്നത്. ഈ കൊലപാതകം ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്രപ്രശ്നങ്ങളിലേക്ക് വരെ വഴിവെച്ചു. കൊലപാതകത്തില്‍ ഉത്തരകൊറിയയെ മലേഷ്യ നേരിട്ട് പ്രതിസ്ഥാനത്ത് നിര്‍ത്തിയില്ലെങ്കിലും ആ ഒരു പ്രതീതി ജനിപ്പിക്കാന്‍ സാധിച്ചു. കിങ് ജോങ് നാമിന്റെ മൃതദേഹം വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന് ഉത്തരകൊറിയ 9 മലെഷ്യക്കാരെ തടഞ്ഞുവെച്ചിരുന്നു. തടഞ്ഞുവെച്ച മൂന്ന് എംബസ്സി ഉദ്യോഗസ്ഥരും ആറ് കുടുംബാംഗങ്ങളും തിരിച്ച് മലേഷ്യയിലെത്തി.

നാമിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിയറ്റ്നാം, ഇന്‍ഡോനേഷ്യ സ്വദേശികളായ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു.

Similar Posts