International Old
ആറ് വര്‍ഷത്തിന് ശേഷം മലാല ജന്‍മനാട്ടില്‍ആറ് വര്‍ഷത്തിന് ശേഷം മലാല ജന്‍മനാട്ടില്‍
International Old

ആറ് വര്‍ഷത്തിന് ശേഷം മലാല ജന്‍മനാട്ടില്‍

Jaisy
|
28 May 2018 10:52 AM GMT

താലിബാന്‍ തീവ്രവാദികളില്‍ നിന്ന് വെടിയേറ്റ ശേഷം രാജ്യം വിടാന്‍ നിര്‍ബന്ധിതയായ മലാല ബ്രിട്ടിനിലേക്ക് ആണ് താമസം മാറിയത്

സമാധാന നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായി ആറ് വര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ തിരിച്ചെത്തി. താലിബാന്‍ തീവ്രവാദികളില്‍ നിന്ന് വെടിയേറ്റ ശേഷം രാജ്യം വിടാന്‍ നിര്‍ബന്ധിതയായ മലാല ബ്രിട്ടിനിലേക്ക് ആണ് താമസം മാറിയത്.

2012 ലാണ് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയ മലാല യൂസഫ്സായിക്ക് നേരെ താലിബാന്‍ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ആ സംഭവത്തിന് ശേഷം ചികിത്സക്കായി ബ്രിട്ടനിലെ ബിര്‍മ്മിംഹാമിലാണ് മലാലയെ എത്തിച്ചത്. പിന്നീട് പാകിസ്ഥാനിലേക്ക് മടങ്ങാതെ കുടുംബവും ബ്രിട്ടനില്‍ തന്നെ താമസിക്കുകയായിരുന്നു. ആക്രമിക്കപ്പെടുമ്പോള്‍ 15 വയസുകാരിയായ മലാല ഇപ്പോള്‍ മലാല മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ്. പാകിസ്താനിലേക്കുള്ള സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് അതീവരഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്. പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാക്വാന്‍ അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ. കനത്ത സുരക്ഷയില്‍ ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ മലാലയും കുടുംബവും എത്തിയ ദൃശ്യങ്ങള്‍ പാകിസ്താന്‍ ചാനലുകള്‍ പുറത്ത് വിട്ടു. 2014 ലാണ് സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരം മലാലക്ക് ലഭിച്ചത്. ഈവര്‍ഷം ആദ്യം നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഉള്‍പ്പെടെ പല വേദികളിലും പാകിസ്താനിലേക്ക് തിരികെ പോകണമെന്ന് മലാല ആഗ്രഹം പ്രകടിപ്പിച്ചിരുന്നു

Related Tags :
Similar Posts