International Old
ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ യുഎസ്ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ യുഎസ്
International Old

ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ യുഎസ്

admin
|
28 May 2018 2:12 PM GMT

ഭീകരസംഘടനയായ ഐഎസിന്റെ മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമായില്ല.

ഭീകരസംഘടനയായ ഐഎസിന്റെ മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമായില്ല. യുഎസ് വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകളോട് യുഎസ് പ്രതികരിച്ചില്ല.

ഐഎസിന്റെ ശക്തമായ സാന്നിധ്യമുള്ള വടക്കന്‍ സിറിയയിലെ റഖ്വ പ്രവശ്യയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞദിവസം പുറത്ത് വന്നത്. ഇറാനിലേയും തുര്‍ക്കിയിലേയും അറബ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്.

റമദാന്‍ മാസത്തിലെ അഞ്ചാം ദിവസമായ ഞായറാഴ്ച ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് അറബ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. നേരത്തെ മൊസ്യൂളിന് സമീപമുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രതികരണത്തിന് യുഎസ് തയ്യാറായില്ല. ഐഎസും വാര്‍ത്തകളോട് പ്രതികരിച്ചില്ല. 25 ദശലക്ഷം ഡോളറാണ് ബാഗ്ദാദിയുടെ തലക്ക് പ്രഖ്യാപിച്ചിട്ടുള്ള ഇനാം.

Similar Posts