International Old
സോണി മൊബൈല്‍ ഇന്ത്യയില്‍ നിന്ന് പിന്‍മാറുന്നുസോണി മൊബൈല്‍ ഇന്ത്യയില്‍ നിന്ന് പിന്‍മാറുന്നു
International Old

സോണി മൊബൈല്‍ ഇന്ത്യയില്‍ നിന്ന് പിന്‍മാറുന്നു

Alwyn K Jose
|
28 May 2018 7:58 AM GMT

പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വന്നതോടെയാണ് ഇന്ത്യയടക്കമുള്ള മൂന്ന് രാജ്യങ്ങളിലെ വിപണികളിൽ നിന്ന് പതുക്കെ പിൻമാറാൻ സോണി മൊബൈൽ തീരുമാനിച്ചത്.

ലോകത്തെ പ്രമുഖ സ്മാർട്ട്ഫോൺ നിർമാണ കമ്പനിയായ സോണി മൊബൈൽ ഇന്ത്യയിൽ നിന്ന് പിൻമാറുന്നു. പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വന്നതോടെയാണ് ഇന്ത്യയടക്കമുള്ള മൂന്ന് രാജ്യങ്ങളിലെ വിപണികളിൽ നിന്ന് പതുക്കെ പിൻമാറാൻ സോണി മൊബൈൽ തീരുമാനിച്ചത്.

ഇന്ത്യ, ചൈന, അമേരിക്ക വിപണികളില്‍ നിന്നാണ് സോണി പിന്‍വലിയുന്നത്. ഈ രാജ്യങ്ങളിൽ കമ്പനിയുടെ വരുമാനം പ്രതീക്ഷിച്ചിരുന്നത് 8.1 ശതമാനമായിരുന്നു. നേടാനായതാക്കട്ടെ 0.3 ശതമാവും. ഈ സാഹചര്യത്തിലാണ് തീരുമാനം. ഒറ്റയടിക്ക് കമ്പനി ഇന്ത്യ വിടില്ല. കൂടുതൽ ഉൽപന്നങ്ങൾ ഇറക്കി വിപണി പിടക്കാനുള്ള നീക്കം പൂര്‍ണമായും ഉപേക്ഷിക്കാനാണ് തീരുമാനം. നഷ്ട വിപണികളിൽ നിന്ന് മാറുമ്പോൾ തന്നെ ജപ്പാന്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിൽ കമ്പനി കൂടുതൽ വിപണി സജീവമാക്കും. ലാറ്റിനമേരിക്ക, ഏഷ്യാപെസഫിക് രാജ്യങ്ങളിലെ വിപണി നിലനിര്‍ത്താണ് കമ്പനി തീരുമാനം. നിരവധി പുതിയ കമ്പനികൾ കുറഞ്ഞ വിലയില്‍ സ്മാർട്ട്ഫോൺ നല്‍കിയതോടെ സോണിയുടെ വിപണി ഇടിയുകയായിരുന്നു.

Similar Posts