International Old
ട്രംപിന്റെ പൂര്‍വികര്‍ കുടിയേറ്റക്കാര്‍; എന്നിട്ടും കുടിയേറ്റം നിരോധിക്കുമെന്ന്ട്രംപിന്റെ പൂര്‍വികര്‍ കുടിയേറ്റക്കാര്‍; എന്നിട്ടും കുടിയേറ്റം നിരോധിക്കുമെന്ന്
International Old

ട്രംപിന്റെ പൂര്‍വികര്‍ കുടിയേറ്റക്കാര്‍; എന്നിട്ടും കുടിയേറ്റം നിരോധിക്കുമെന്ന്

Alwyn K Jose
|
29 May 2018 11:18 AM GMT

റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ പൂർവികർ ജർമൻകാരാണെന്ന് റിപ്പോർട്ട്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ പൂർവികർ ജർമൻകാരാണെന്ന് റിപ്പോർട്ട്. "കിങ്‌സ് ഓഫ് കാൾസ്റ്റട്ട്" എന്ന ഡോക്യുമെന്ററിയിലൂടെ ജർമൻ സംവിധായകന്‍ സിമോണെ വെൻഡലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കുടിയേറ്റക്കാർക്കെതിരെ ശബ്ദമുയർത്തുന്ന ഡൊണാൾഡ് ട്രംപിന്റെ മുന്‍തലമുറ കുടിയേറ്റക്കാരായിരുന്നുവെന്നും ഡോക്യുമന്ററി ചൂണ്ടിക്കാട്ടുന്നു.

ഡോക്യുമെന്ററി വെളിപ്പെടുത്തുന്ന കാര്യങ്ങളിവയാണ്:

ജർമനിയിലെ റയിൻലാൻഡ് പ്രവിശ്യയിലെ കാൾസ്റ്റഡിൽ നിന്ന് 1885ൽ ന്യൂയോർക്കിൽ അഭയാർഥിയായി എത്തിയ ആളാണ് ട്രംപിന്റെ മുത്തച്ഛന്‍ ഫെഡറിക്ക് ട്രംപ്. സ്വർണ ഖനികൾ ലക്ഷ്യമാക്കിയായിരുന്നു ഈ കുടിയേറ്റം. അനാരോഗ്യം കാരണം നേരിട്ട് ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെടാനായില്ല ഫ്രഡറിക്കിന്. ഇതോടെ കാനഡ-അമേരിക്ക അതിർത്തിയിലെ ഖനനമേഖലയിലെ തൊഴിലാളികൾക്കായി ഭക്ഷണശാലകൾ തുറന്നു പ്രവർത്തിപ്പിച്ചു. അവിടെ നിന്നുള്ള വരുമാനം സ്വർണമായിത്തന്നെ ന്യൂയോർക്കിൽ താമസിച്ചിരുന്ന ഭാര്യ എലിസബത്തിന് എത്തിച്ചു. അതാണ് പിൽക്കാലത്തു ട്രംപ് കുടുംബത്തിന്റെ വ്യാപാര, വ്യവസായ ശൃംഖലകളുടെ അടിസ്ഥാന മൂലധനമായി മാറിയത്. കാൾസ്റ്റഡിലെ ഫെയ്‌സ് ഹൈയിം 20ലെ ട്രംപ് കുടുംബ മന്ദിരം ഇന്നും അതുപോലെ സംരക്ഷിച്ചിട്ടുണ്ട്. ട്രംപിന്റെ കുടുംബ കല്ലറയും അവിടെ തന്നെയാണുള്ളത്. ഇങ്ങനെ ഒരു കുടിയേറ്റക്കാരന്റെ ചെറുമകനാണ് അധികാരത്തിൽ എത്തിയാൽ കുടിയേറ്റം നിരോധിക്കും എന്ന പ്രഖ്യാപനം നടത്തുന്നതെന്നും ഡോക്യുമെന്ററി പരിഹസിക്കുന്നു. ഡോക്യുമെന്ററി വെളിപ്പെടുത്തലിനോട് ട്രംപ് പ്രതികരിച്ചിട്ടില്ല.

Similar Posts