International Old
മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം തുടരുന്നു, ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തുംമോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം തുടരുന്നു, ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും
International Old

മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം തുടരുന്നു, ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും

Jaisy
|
29 May 2018 5:58 AM GMT

അമേരിക്കയിലെ മള്‍ട്ടിനാഷണല്‍ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി ഇന്നലെ ചര്‍ച്ച നടത്തി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം തുടരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. അമേരിക്കയിലെ മള്‍ട്ടിനാഷണല്‍ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി ഇന്നലെ ചര്‍ച്ച നടത്തി. വിര്‍ജീനിയയില്‍ ഇന്ത്യന്‍ വംശജരെയും മോദി അഭിസംബോധന ചെയ്തു.

ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പോര്‍ച്ചുഗല്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അമേരിക്കയിലെത്തിയത്. വാഷിങ്ടണ്‍ ഡി സി യില്‍ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. അമേരിക്കയുമായുള്ള സാന്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ആപ്പിള്‍ മേധാവി ടിം കുക്ക്, ഉള്‍പ്പെടെ 21 മള്‍ട്ടിനാഷണല്‍ കമ്പനികളുടെ സിഇഒമാരുമായി മോദി കൂടിക്കാഴ്ച നടത്തി. ജിഎസ്ടി ഉള്‍പ്പെടെഇന്ത്യയിലെ സാമ്പത്തിക മേഖലയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പുതിയ സംരംഭങ്ങള്‍ക്ക് ഏറെ സഹായകമാകുന്നതാണെന്ന് മോദി പറഞ്ഞു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് വാള്‍മാര്‍ട്ടി സിഇഒ കൃഷ് അയ്യര്‍ പ്രതികരിച്ചു. വിര്‍ജീനിയയിലെത്തി 600ല്‍ അധികം വരുന്ന ഇന്ത്യക്കാരെയും മോദി അഭിസംബോധന ചെയ്തു. ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു മോദിയുടെ പ്രസംഗം. പാകിസ്താന് ഭീകരര്‍ക്ക് നേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെയും മോദി പ്രശംസിച്ചു.

സാമ്പത്തിക- പ്രതിരോധ മേഖലകളിലെ സഹകരണം , തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.പാരിസ് ഉടന്പടിയില്‍ നിന്ന് ട്രംപ് പിന്‍മാറുകയും ഇന്ത്യക്കെതിരെ വിമര്‍ശം ഉന്നയിക്കുകയും ചെയ്ക സാഹചര്യത്തില്‍ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച വിഷയങ്ങളില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ ഇരു നേതാക്കളും തയ്യാറായേക്കുമെന്നാണ്വിലയിരുത്തല്‍. എന്നാല്‍ എച്ച് 1 ബി വിസ യിലെ പരിഷ്കാരം മോദി - ട്രംപ് കൂടിക്കാഴ്ചയില്‍ചര്‍ച്ചയായേക്കില്ലെന്നാണ് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Similar Posts