മെക്സിക്കന്‍ മതില്‍ നിര്‍മാണത്തിന് സംഭാവന തന്നാല്‍ പൌരത്വം നല്‍കാം: പുതിയ നിബന്ധനയുമായി ട്രംപ്
|18 ലക്ഷം കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ പൌരത്വം നല്‍കാന്‍ യുഎസ് ഒരുങ്ങുന്നതായി വൈറ്റ് ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു
കുടിയേറ്റ നയത്തില്‍ അയവുവരുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 18 ലക്ഷം കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ പൌരത്വം നല്‍കാന്‍ യുഎസ് ഒരുങ്ങുന്നതായി വൈറ്റ് ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു. മെക്സിക്കന്‍ മതില്‍ നിര്‍മാണത്തിലേക്ക് സംഭാവന നല്‍കുന്നതിന് പകരമായാണ് പൌരത്വം നല്‍കുന്നത്.
കുടിയേറ്റക്കാര്‍ക്ക് പൌരത്വം നല്‍കുന്ന പുതിയ ബില്‍ തിങ്കളാഴ്ച അവതരിപ്പിക്കുമെന്നാണ് സൂചന. പൌരത്വത്തിന് പകരമായി മെക്സിക്കന്‍ മതില്‍ നിര്‍മാണത്തിനായി 2500 കോടി രൂപയാണ് ആവശ്യപ്പെടുന്നത്. ബജറ്റ് അവതരണത്തിന് തടസം നിന്ന ഡെമോക്രാറ്റുകളുടെ മുഖ്യ ആവശ്യം കുടിയേറ്റ വിഷയത്തില്‍ ട്രംപ് നിലപാട് മാറ്റണമെന്നായിരുന്നു. നിലപാട് മയപ്പെടുത്തിയെങ്കിലും പൌരത്വത്തിന് പകരമായി പണം നല്‍കണമെന്ന നിബന്ധനക്കെതിരെ ഇതിനോടകം തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കുട്ടികളായിരിക്കെ രേഖകളില്ലാതെ അമേരിക്കയിലെത്തിയവര്‍ക്കാണ് പുതിയ ബില്‍ ആശ്വാസമാകുക. ഒബാമ ഭരണ കാലത്ത് ഡിഫേര്‍ഡ് ഡാക്ക എന്നറിയപ്പെട്ടിരുന്ന ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് എന്ന നിയമത്തിലൂടെയാണ് ഇവരെ സംരക്ഷിച്ചിരുന്നത്.