International Old
ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരെ തിരിച്ചയക്കാനൊരുങ്ങി ഇസ്രായേല്‍ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരെ തിരിച്ചയക്കാനൊരുങ്ങി ഇസ്രായേല്‍
International Old

ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരെ തിരിച്ചയക്കാനൊരുങ്ങി ഇസ്രായേല്‍

Jaisy
|
29 May 2018 3:04 PM GMT

കുടിയേറ്റക്കാര്‍ക്ക് സ്വമേധയാ രാജ്യം വിടാന്‍ ഇസ്രായേല്‍ രണ്ട് മാസത്തെ സമയമനുവദിച്ചു

ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരെ തിരിച്ചയക്കാനൊരുങ്ങി ഇസ്രായേല്‍. കുടിയേറ്റക്കാര്‍ക്ക് സ്വമേധയാ രാജ്യം വിടാന്‍ ഇസ്രായേല്‍ രണ്ട് മാസത്തെ സമയമനുവദിച്ചു. ഇതിനകം തിരിച്ചു പോകാത്തവരെ ജയിലിലടക്കാനാണ് ഇസ്രായേല്‍ സര്‍ക്കാരിന്റെ തീരുമാനം.

ഇസ്രായേലിലുള്ള ആഫ്രിക്കന്‍ കുടിയേറ്റക്കാരെ കടുത്ത ആശങ്കയിലാഴ്ത്തി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 60 ദിവസത്തിനകം രാജ്യം വിടാനാണ് ആഫ്രിക്കക്കാരോടുള്ള സര്‍ക്കാറിന്റെ ഉത്തരവ്. സ്വമേധയാ രാജ്യം വിടാന്‍ തയ്യാറാകുന്നവര്‍ക്ക് വിമാന ടിക്കറ്റ് അടക്കമുള്ള സൌകര്യങ്ങള്‍ നല്‍കുമെന്നും തയ്യാറാകാത്തവര്‍ക്ക് ഇസ്രായേല്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവോടെ ഇസ്രായേലിലുള്ള 37,000 ആഫ്രിക്കക്കാര്‍ തങ്ങളുടെ ഭാവി സംബന്ധിച്ച് കടുത്ത ആശങ്കയിലാണ്. ലോകത്തെങ്ങുമുള്ള ജൂതവംശജരുടെ സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ ഇസ്രായേലിലെത്തിയ തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുയാണെന്ന് കുടിയേറ്റക്കാര്‍ പ്രതികരിച്ചു.

ഇസ്രായേലിലെ തീവ്ര ദേശീയവാദികളായ ജൂതന്‍മാരുടെ ശക്തമായ സമ്മര്‍ദ്ദമാണ് ആഫ്രിക്കന്‍ കുടിയേറ്റക്കരെ തിരിച്ചയക്കുന്നതിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ടവകാശമുള്ള ജൂതന്‍മാര്‍ക്കുവേണ്ടി വോട്ടവകാശമില്ലാത്ത ജൂതന്‍മാരെ ഇസ്രായേല്‍ ഭരണകൂടം വഞ്ചിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

Related Tags :
Similar Posts