ചരിത്രം കുറിച്ച് ഹിലരി ക്ലിന്‍റണ്‍
|പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള അവസാന പ്രൈമറികളിലെ ഫലപ്രഖ്യാപനം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഹിലരി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപനം. അസോസിയേറ്റഡ് പ്രസാണ് ഹിലരിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച് ഹിലരി ക്ലിന്‍റണ്‍. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള അവസാന പ്രൈമറികളിലെ ഫലപ്രഖ്യാപനം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഹിലരി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപനം. അസോസിയേറ്റഡ് പ്രസാണ് ഹിലരിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
ന്യൂജഴ്സി, കാലിഫോര്‍ണിയ, മൊണ്‍ടാന, ന്യൂ മെക്സികോ, നോര്‍ത്ത് ഡക്കോട്ട, സൌത്ത് ഡക്കോട്ട എന്നീ പ്രൈമറികളിലെ വോട്ടെടുപ്പാണ് ഇന്ന് പൂര്‍ത്തിയായത്. എന്നാല്‍ ഈ ആറ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഹിലരിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് അസോസിയേറ്റഡ് പ്രസ്. ചരിത്രത്തിലാദ്യമായാണ് യുഎസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ഒരു വനിത നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.
2383 പേരുടെ പിന്തുണയാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് വേണ്ടത്. ഹിലരിക്ക് ഇപ്പോള്‍ 2354 പ്രതിനിധികളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഇനി വേണ്ടത് 29 പേരുടെ പിന്തുണ മാത്രമാണ്. ഹിലരിക്ക് മുന്‍തൂക്കമുള്ള കാലിഫോര്‍ണിയയില്‍ മാത്രം 546 പ്രതിനിധികളാണ് ഉള്ളത്. അവസാനവട്ട പ്രൈമറിയില്‍ 28 പേരുടെ പിന്തുണ ഉറപ്പായും ഹിലരിക്ക് ലഭിക്കുമെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഫലപ്രഖ്യാപനം നടത്തിയ അസോസിയേറ്റഡ് പ്രസ് നിലപാടിനെതിരെ ബേര്‍ണി സാന്‍ഡേഴ്സ് രംഗത്തെത്തിയിട്ടുണ്ട്. സാന്‍ഡേഴ്സിന് 1565 പ്രതിനിധികളുടെ പിന്തുണയാണുളളത്.ഇനി 818 പേരുടെ പിന്തുണ വേണം. അടുത്തമാസം നടക്കുന്ന ദേശീയ കണ്‍വഷനിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.