അഭയാർഥികളും കുടിയേറ്റക്കാരും വംശീയാതിക്രമങ്ങൾക്ക് ഇരയാകുന്നത് വർധിച്ചതായി ഐക്യരാഷ്ട്രസഭ
|എല്ലാ തരത്തിലുമുറള്ള വംശീയ വേർതിരിവുകളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ വംശീയ-വിവേചന ഉന്മൂലന ദിനമാചരിക്കുന്നത്
ലോകത്ത് അഭയാർഥികളും കുടിയേറ്റക്കാരും വംശീയാതിക്രമങ്ങൾക്ക് ഇരയാകുന്നത് വർധിച്ചതായി ഐക്യരാഷ്ട്രസഭ. അന്താരാഷ്ട്ര വംശീയ വിവേചന ഉന്മൂലന ദിനമായ ഇന്ന് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ തരത്തിലുമുറള്ള വംശീയ വേർതിരിവുകളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ വംശീയ-വിവേചന ഉന്മൂലന ദിനമാചരിക്കുന്നത്. ഈ വർഷത്തെ വംശീയ വിവേചന ദിനം കുടിയേറ്റ കാലത്തെ വംശീയ ചാപ്പകുത്തലിനും വിദ്വേഷ പ്രചാരണത്തിനുമെതിരായി ആചരിക്കാനാണ് ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. വംശീയതമൂലമുണ്ടാകുന്ന വിവേചനങ്ങൾ ഇല്ലാതാക്കാൻ ഇത്രയുംവര്‍ഷത്തെ പരിശ്രമം കൊണ്ട് സാധ്യമായില്ലെന്നും യുഎന്‍ വ്യക്തമാക്കി. രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തരസംഘര്‍ഷവും മൂലം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ അഭയാര്‍ഥികള്‍ ഉണ്ടാവുന്നത്. ഇവരുള്‍പ്പെടെയുള്ള അഭയാര്‍ഥി സമൂഹത്തോട് വിവേചനപരമായ സമീപനം വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1966 ഒക്ടോബർ 26നാണ് ഇത്തരമൊരു ദിനാചരണത്തിന് യു.എൻ ആഹ്വാനം ചെയ്തത്.
1960 മാർച്ച് 21ന് ദക്ഷിണാഫ്രിക്കയിൽ വർണ/വംശ വിവേചന നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തിയ 69 പേരെ പൊലീസ് വെടിവെച്ചുകൊന്നതിെൻറ ഓര്‍മ്മയിലാണ് ഈ ദിനം ആചരിക്കുന്നത്.