International Old
അ​ഭ​യാ​ർ​ഥി​ക​ളും കു​ടി​യേ​റ്റ​ക്കാ​രും വം​ശീ​യാ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​കു​ന്ന​ത്​ വ​ർ​ധി​ച്ച​താ​യി ഐക്യരാഷ്ട്രസഭഅ​ഭ​യാ​ർ​ഥി​ക​ളും കു​ടി​യേ​റ്റ​ക്കാ​രും വം​ശീ​യാ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​കു​ന്ന​ത്​ വ​ർ​ധി​ച്ച​താ​യി ഐക്യരാഷ്ട്രസഭ
International Old

അ​ഭ​യാ​ർ​ഥി​ക​ളും കു​ടി​യേ​റ്റ​ക്കാ​രും വം​ശീ​യാ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​കു​ന്ന​ത്​ വ​ർ​ധി​ച്ച​താ​യി ഐക്യരാഷ്ട്രസഭ

Ubaid
|
30 May 2018 10:54 AM GMT

എ​ല്ലാ ത​ര​ത്തി​ലു​മുറള്ള വംശീയ വേ​ർ​തി​രി​വു​ക​ളും ഇ​ല്ലാ​താ​ക്കു​ക എ​ന്ന​ ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ വംശീയ-വിവേചന ഉന്മൂലന ദിനമാചരിക്കുന്നത്

ലോകത്ത് അ​ഭ​യാ​ർ​ഥി​ക​ളും കു​ടി​യേ​റ്റ​ക്കാ​രും വം​ശീ​യാ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​കു​ന്ന​ത്​ വ​ർ​ധി​ച്ച​താ​യി ഐക്യരാഷ്ട്രസഭ. അന്താ​രാ​ഷ്​​ട്ര വം​ശീ​യ വി​വേ​ച​ന ഉന്മൂലന ദി​ന​മായ ഇന്ന് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പ്രസ്താവനയിലാണ് ‍ ഇക്കാര്യം വ്യക്തമാക്കിയത്.

എ​ല്ലാ ത​ര​ത്തി​ലു​മുറള്ള വംശീയ വേ​ർ​തി​രി​വു​ക​ളും ഇ​ല്ലാ​താ​ക്കു​ക എ​ന്ന​ ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ വംശീയ-വിവേചന ഉന്മൂലന ദിനമാചരിക്കുന്നത്. ഈ ​വ​ർ​ഷ​ത്തെ വം​ശീ​യ വി​വേ​ച​ന ദി​നം കു​ടി​യേ​റ്റ കാ​ല​ത്തെ വം​ശീ​യ ചാ​പ്പ​കു​ത്ത​ലി​നും വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​നു​മെ​തി​രാ​യി ആ​ച​രി​ക്കാ​നാ​ണ്​ ​ഐക്യ​രാ​ഷ്​​ട്ര സഭയുടെ തീരുമാനം. വം​ശീ​യ​ത​മൂ​ല​മു​ണ്ടാ​കു​ന്ന വി​വേ​ച​ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ഇത്രയുംവര്‍ഷത്തെ പരിശ്രമം കൊണ്ട് സാധ്യമായില്ലെന്നും യുഎന്‍ വ്യക്തമാക്കി. രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തരസംഘര്‍ഷവും മൂലം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ അഭയാര്‍ഥികള്‍ ഉണ്ടാവുന്നത്. ഇവരുള്‍പ്പെടെയുള്ള അഭയാര്‍ഥി സമൂഹത്തോട് വിവേചനപരമായ സമീപനം വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1966 ഒ​ക്​​ടോ​ബ​ർ 26നാ​ണ്​ ഇ​ത്ത​ര​മൊ​രു ദി​നാ​ച​ര​ണ​ത്തി​ന്​ യു.​എ​ൻ ആ​ഹ്വാ​നം ചെ​യ്​​ത​ത്.

1960 മാ​ർ​ച്ച്​ 21ന്​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വ​ർ​ണ/​വം​ശ വി​വേ​ച​ന നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്രക്ഷോ​ഭം ന​ട​ത്തി​യ 69 പേ​രെ പൊ​ലീ​സ്​ വെ​ടി​വെ​ച്ചു​കൊ​ന്ന​തി​െൻറ ഓര്‍മ്മയിലാണ് ഈ ദിനം ആചരിക്കുന്നത്.

Similar Posts