ഹസ്തദാന അമളി വീണ്ടും
|മോദിയുടെ ആദ്യത്തെ ജര്‍മ്മനി സന്ദര്‍ശനത്തിനിടെയായിരുന്നു ആഞ്ചല മെര്‍ക്കലുമായുള്ള ഹസ്തദാനം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. രണ്ട് വര്‍ഷത്തിനിപ്പുറം അതേ രാഷ്ട്ര നേതാക്കള്‍ക്കിടയില്‍ ഹസ്തദാന അമളി ആവര്‍ത്തിച്ചു.
ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലുമായി ഹസ്തദാനം നടത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2015ല്‍ സംഭവിച്ച അമളി വീണ്ടും. മോദിയുടെ ആദ്യത്തെ ജര്‍മ്മനി സന്ദര്‍ശനത്തിനിടെയായിരുന്നു ആഞ്ചല മെര്‍ക്കലുമായുള്ള ഹസ്തദാനം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. രണ്ട് വര്‍ഷത്തിനിപ്പുറം അതേ രാഷ്ട്ര നേതാക്കള്‍ക്കിടയില്‍ ഹസ്തദാന അമളി ആവര്‍ത്തിച്ചു.
മാധ്യമങ്ങളോട് സംസാരിച്ച ശേഷം ആഞ്ചല മെര്‍ക്കലിന് കൈകൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു മോദി. എന്നാല്‍ മോദിയുടെ ഹസ്തദാനം സ്വീകരിക്കാതെ ആഞ്ചല മെര്‍ക്കല്‍ മുന്നോട്ട് നീങ്ങി. ഒരു നിമിഷം പ്രധാനമന്ത്രി അപമാനിക്കപ്പെട്ടോ എന്ന തോന്നലിന് പിന്നാലെ ആഞ്ചല മെര്‍ക്കല്‍ തൊട്ടപ്പുറത്തുവെച്ച് നരേന്ദ്രമോദിയുമായി ചിരിച്ചുകൊണ്ട് ഹസ്തദാനം നടത്തി.
ചിത്രങ്ങളും വീഡിയോയും എടുക്കുന്നതിന് കൂടുതല്‍ മെച്ചപ്പെട്ട പശ്ചാത്തലത്തിലേക്ക് മാറി നില്‍ക്കുക മാത്രമാണ് ആഞ്ചല മെര്‍ക്കല്‍ ചെയ്തത്. ഇതേ സംഭവം 2017ലെ മോദിയുടെ രണ്ടാം ജര്‍മ്മനി സന്ദര്‍ശനത്തിലും ആവര്‍ത്തിച്ചു. ഹസ്തദാനത്തിനായി മോദി കൈ നീട്ടിയെങ്കിലും മെര്‍ക്കല്‍ മോദിയെ ഇരു രാജ്യങ്ങളുടേയും പതാകകള്‍ക്കു കീഴില്‍ നിന്നുള്ള ഹസ്തദാനത്തിനായി ക്ഷണിക്കുകയായിരുന്നു.