അമേരിക്കന്‍ സൈനിക താവളത്തില്‍ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയതായി ഉത്തര കൊറിയ
|ആക്രമണ പദ്ധതി കിം ജോങ് ഉന്നിനെ ധരിപ്പിച്ചു
ഗുവാമിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയതായി ഉത്തര കൊറിയ. ആക്രമണ പദ്ധതി കിം ജോങ് ഉന്നിനെ ധരിപ്പിച്ചു. അമേരിക്കയുടെ തുടര്‍ നടപടികള്‍ പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെ പസിഫിക് അതിര്‍ത്തി മേഖലയായ ഗുവാമില്‍ നാല് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് കഴിഞ്ഞ ആഴ്ച ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ തുടര്‍ച്ചയായ മുന്നറിയിപ്പുകളുമായി അമേരിക്ക രംഗത്തെത്തി. ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറു പ്രകോപനങ്ങള്‍ പോലും നോക്കി നില്‍ക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ ഇന്ന് വരെ കാണാത്ത നടപടികള്‍ക്കായിരിക്കും ലോകം സാക്ഷ്യം വഹിക്കുകയെന്നും ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് വരുന്നത്. ഗുവാമിലെ ആക്രമണത്തിന് ഉത്തരകൊറിയപദ്ധതി തയ്യാറാക്കി കഴിഞ്ഞു. കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പദ്ധതി പരിശോധിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അമേരിക്കയുടെ തുടര്‍ നടപടികള്‍ നോക്കിയായിരിക്കും ആക്രമണം നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും നോര്‍ത്ത് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.