ട്രംപിന്‍റെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം; വിരട്ടാന്‍ നോക്കേണ്ടെന്ന് ഉത്തര കൊറിയ
|ട്രംപിനെ വിമര്‍ശിച്ച് ഇറാന്‍, ഉത്തര കൊറിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തി. പട്ടിയുടെ കുര എന്നാണ് ട്രംപിന്‍റെ പ്രസംഗത്തെ ഉത്തര കൊറിയ വിശേഷിപ്പിച്ചത്
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്റെ യുഎന്‍ പൊതുസഭയിലെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം. ട്രംപിനെ വിമര്‍ശിച്ച് ഇറാന്‍, ഉത്തര കൊറിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തി. പട്ടിയുടെ കുര എന്നാണ് ട്രംപിന്‍റെ പ്രസംഗത്തെ ഉത്തര കൊറിയ വിശേഷിപ്പിച്ചത്.
പ്രകോപനം തുടര്‍ന്നാല്‍ ഉത്തര കൊറിയയെ നശിപ്പിക്കും എന്ന അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ യുഎന്‍ പ്രസംഗത്തിലെ പരാമര്‍ശത്തോട് അതിരൂക്ഷമായാണ് ഉത്തര കൊറിയ പ്രതികരിച്ചത്. പട്ടിയുടെ കുരയെന്നായിരുന്നു പ്രസംഗത്തെ ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റീ യോങ് ഹോ വിശേഷിപ്പിച്ചത്. കൊറിയയെ വിരട്ടാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസംബന്ധമെന്നാണ് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ട്രംപിന്‍റെ പ്രസംഗത്തെ വിശേഷിപ്പിച്ചത്. വിദ്വേഷവും വിവരക്കേടുമാണ് പ്രസംഗത്തിന്റെ ഉളളടക്കം. ഉത്തര കൊറിയ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് ഭീഷണിയല്ല, നയതന്ത്ര പരിഹാരമാണ് വേണ്ടതെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും പ്രതികരിച്ചു. നേരത്തെ ട്രംപിനെ പുതിയ കാലത്തെ ഹിറ്റ്ലറെന്ന് വെനിസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മദൂറോയും വിമര്‍ശിച്ചിരുന്നു.