International Old
ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം പൂര്‍ണ്ണമായെന്ന് ഹസ്സന്‍ റുഹാനിഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം പൂര്‍ണ്ണമായെന്ന് ഹസ്സന്‍ റുഹാനി
International Old

ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം പൂര്‍ണ്ണമായെന്ന് ഹസ്സന്‍ റുഹാനി

Jaisy
|
30 May 2018 7:28 AM GMT

ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയും ഐഎസ് അവസാനിച്ചതായി അറിയിച്ചിരുന്നു

ലോകത്തെ വിറപ്പിച്ച ഐഎസ് സംഘടന ഇനിയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം പൂര്‍ണ്ണമായെന്നും റുഹാനി പ്രഖ്യാപിച്ചു. ഔദ്യോഗിക ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഐഎസിന്റെ പതനം പൂര്‍ണ്ണമായെന്ന പരാമര്‍ശം റുഹാനി നടത്തിയത്. ആദ്യമായിട്ടാണ് ഇറാന്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്. ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയും ഐഎസ് അവസാനിച്ചതായി അറിയിച്ചിരുന്നു. ഐഎസിന്റെ പരാജയം സമ്പൂര്‍ണ്ണമാണെന്ന് വ്യക്തമാക്കി ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖൊമെയ്നിക്ക് ഖാസിം സുലൈമാനി സന്ദേശമയച്ചു. ഐഎസിനെ ഇറാഖില്‍ നിന്നും നേരത്തെ തന്നെ തുരത്തിയിരുന്നു.

മൊസ്യൂളില്‍ നിന്നും പിന്‍മാറിയ സംഘം പിന്നീട് സിറിയയില്‍ മാത്രമായി ഒതുങ്ങിയിരുന്നു. സിറിയയിലെ റാഖ നഗരം കേന്ദ്രീകരിച്ചായിരുന്നു ഐഎസിന്റെ പ്രവര്‍ത്തനം നടന്നിരുന്നുത്. ആഴ്ചകളായി ശക്തമായ ആക്രമണമാണ് ഇറാന്റെയും സിറിയയുടേയും സൈന്യം നടത്തിയിരുന്നത്. ഐഎസ് അമേരിക്കയുടെ സൃഷ്ടിയാണെന്ന ആരോപണം ശരിവെക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം ബിബിസി പുറത്തുവിട്ടിരുന്നു. ഐഎസുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയായ അമാഖ് പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് ലോകത്തെ വിറപ്പിച്ച ഐഎസിന്റെ പതനം പൂര്‍ണ്ണമായെന്ന് ഇറാന്‍ പ്രഖ്യാപിച്ചത് .

Related Tags :
Similar Posts