International Old
ജൂലിയന്‍ അസാന്‍ഞ്ചിന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇക്വഡോര്‍ എംബസി വിച്ഛേദിച്ചുജൂലിയന്‍ അസാന്‍ഞ്ചിന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇക്വഡോര്‍ എംബസി വിച്ഛേദിച്ചു
International Old

ജൂലിയന്‍ അസാന്‍ഞ്ചിന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇക്വഡോര്‍ എംബസി വിച്ഛേദിച്ചു

Jaisy
|
30 May 2018 12:42 PM GMT

പുറത്തുള്ളവരുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കുന്നതിനായാണ് എംബസിയുടെ നടപടി

ജൂലിയന്‍ അസാന്‍ഞ്ചിന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇക്വഡോര്‍ എംബസി വിച്ഛേദിച്ചു. പുറത്തുള്ളവരുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കുന്നതിനായാണ് എംബസിയുടെ നടപടി. അസാഞ്ചിനെ ഇക്വഡോര്‍ ഉടന്‍ സ്വീഡന് കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൈംഗിക കുറ്റകൃത്യത്തില്‍ അറസ്റ്റ് നേരിട്ട അസാഞ്ചിന് 2012ലാണ് ഇക്വഡോര്‍ ബ്രിട്ടനിലെ തങ്ങളുടെ എംബസിയില്‍ സംരക്ഷണം നല്‍കിയത്.

ബ്രിട്ടനിലെ ചാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് റഷ്യയാണെന്ന ആരോപണത്തെ ചോദ്യം ചെയ്തതാണ് ഇക്വഡോര് അസാഞ്ചിന്റെ ‍ഇന്റര്‍നെറ്റ് വിച്ഛേദിക്കാന്‍ കാരണം. ട്വിറ്ററിലൂടെയാണ് ജൂലിയന്‍ അസാന്‍ഞ്ച് ബ്രിട്ടനെ സംബന്ധിച്ച് വിമര്‍ശം ഉയര്‍ത്തിയത്. സ്വീഡനിലെ ലൈംഗിക കുറ്റകൃത്യകേസിനെ തുടര്‍ന്ന അസാഞ്ചിന് ഇക്വഡോര്‍ എംബസിയാണ് രാഷ്രീയ അഭയം നല്‍കിയത്. സ്വീഡന്‍ അന്വേഷണം അവസാനിപ്പിച്ചങ്കിലും കെട്ടിടത്തില്‍ നിന്ന് പുറത്ത് പോയാല്‍ അറസ്റ്റ് ചെയ്ത് അമേരിക്കക്ക് കൈമാറുമെന്നതാണ് അസാഞ്ച് കരുതുന്നത്. ഇതിന് മുന്‍പ് 2016 ലും ഇക്വഡോര്‍ അസാഞ്ചിന്റെ ഇന്റര്‍നെറ്റ് ഭാഗികമായി വിച്ഛേദിച്ചിരുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഹിലരി ക്ലിന്റന്റെ മെയിലുകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നായിരുന്നു അത് . തിങ്കളാഴ്ചയാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.

Related Tags :
Similar Posts