ജോണ്‍ കെറിയും പാക് വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തുന്നു
|യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പാകിസ്താന്‍ വിദേശകാര്യ മന്ത്രി സര്‍തജ് അസീസും വാഷിങ്ടണില്‍ കൂടിക്കാഴ്ച ആരംഭിച്ചു. വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്തരത്തിലാകും എന്ന് നിര്‍ണയിക്കുന്നതാകും ചര്‍ച്ചകളെന്ന് ജോണ്‍ കെറി പറഞ്ഞു. കൂടിക്കാഴ്ച രണ്ട് ദിവസം നീണ്ടു നില്‍ക്കും.
യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പാകിസ്താന്‍ വിദേശകാര്യ മന്ത്രി സര്‍തജ് അസീസും വാഷിങ്ടണില്‍ കൂടിക്കാഴ്ച ആരംഭിച്ചു. വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്തരത്തിലാകും എന്ന് നിര്‍ണയിക്കുന്നതാകും ചര്‍ച്ചകളെന്ന് ജോണ്‍ കെറി പറഞ്ഞു. കൂടിക്കാഴ്ച രണ്ട് ദിവസം നീണ്ടു നില്‍ക്കും.
സാമ്പത്തികം, സുരക്ഷ, ആണവ നിര്‍വ്യാപനം എന്നീ വിഷയങ്ങള്‍ക്കാണ് ചര്‍ച്ചയില്‍ പ്രാധാന്യം നല്‍കുക. ഈ വിഷയങ്ങളിന്മേലുള്ള ചര്‍ച്ച ഏറെ വെല്ലുവിളിയുള്ളതാണെങ്കിലും ഇരു രാജ്യങ്ങളും സഹകരിച്ചാല്‍ ചര്‍ച്ച വിജയിപ്പിക്കാനാകുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി പറഞ്ഞു.
പാകിസ്താനില്‍ ജനാധിപത്യ മൂല്യങ്ങളിലും നിയമസംവിധാനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ അമേരിക്കയുമായി നടത്തുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി സര്‍തജ് അസീസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കര്‍ പുരസ്കാരം നേടിയ എ ഗേള്‍ ഇന്‍ ദ റിവറിന്റെ പാകിസ്താന്‍-കനേഡിയന്‍ സംവിധായകന്‍ ഷാമിര്‍ ഒബെയ്ദ് ചിനോയിക്ക് അഭിനന്ദനം അറിയിച്ചാണ് ജോണ്‍ കെറി കൂടിക്കാഴ്ചക്ക് തുടക്കം കുറിച്ചത്.