International Old
കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്ര തലത്തില്‍ തെറ്റിദ്ധരിപ്പിക്കാനാണ് പാക് ശ്രമമെന്ന് ഈണം ഗംഭീര്‍കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്ര തലത്തില്‍ തെറ്റിദ്ധരിപ്പിക്കാനാണ് പാക് ശ്രമമെന്ന് ഈണം ഗംഭീര്‍
International Old

കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്ര തലത്തില്‍ തെറ്റിദ്ധരിപ്പിക്കാനാണ് പാക് ശ്രമമെന്ന് ഈണം ഗംഭീര്‍

Jaisy
|
31 May 2018 11:50 PM GMT

കശ്മീര്‍ വിഷയത്തില്‍ യുഎന്നില്‍ ഇന്ത്യ-പാകിസ്താന്‍ വാക് പോര് തുടരുകയാണ്

കശ്മീര്‍ വിഷയത്തില്‍ യുഎന്നില്‍ ഇന്ത്യ-പാകിസ്താന്‍ വാക് പോര് തുടരുന്നു. കശ്മീര്‍ അവിഭാജ്യ ഘടകമാണെന്ന വാദത്തിലൂടെ യുഎന്‍ പ്രമേയം തള്ളുകയാണ് ഇന്ത്യയെന്ന് പാക് വിദേശ കാര്യ വക്താവ് നഫീസ് സകരിയ.

കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്ര തലത്തില്‍ തെറ്റിദ്ധരിപ്പിക്കാനാണ് പാക് ശ്രമമെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഈണം ഗംഭീര്‍ മറുപടി നല്‍കി. കശ്മീരിന്റെ കാര്യത്തില്‍ പാകിസ്താന്‍ സ്വപ്നം കാണേണ്ടതില്ലെന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പ്രസംഗത്തിന് മറുപടിയുമായി ആദ്യമെത്തിയത് പാക് വിദേശകാര്യ വക്താവ് നഫീസ് സകരിയ്യ ആയിരുന്നു .യുഎന്‍ സുരക്ഷാ കൌണ്‍സിലിന്റെ അജണ്ടയില്‍ കശ്മീര്‍ പ്രശ്നം നിലനില്‍ക്കെ ഇന്ത്യക്ക് എങ്ങനെയാണ് കശ്മീര്‍ ഒരു അവിഭാജ്യ ഘടകമാണെന്ന് പറയാന്‍ കഴിയുകയെന്ന് നഫീസ് സകരിയ ട്വീറ്റ് ചെയ്തു.

പിന്നാലെ മറുപടിയുമായി ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഈണം ഗംഭീറെത്തി. കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്ര തലത്തില്‍ തെറ്റിദ്ധരിപ്പിക്കാനാണ് പാകിസ്താന്റെ ശ്രമമെന്ന് ഈണം ഗംഭീര്‍ പറഞ്ഞു. തൊട്ടുപിന്നലെ പാക് നയതന്ത്ര പ്രതിനിധി മലീഹ ലോധിയെത്തി. ബലൂചിസ്താനെ കുറിച്ച് സംസാരിക്കുക വഴി പാകിസ്താന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടുകയാണെന്നായിരുന്നു പ്രതികരണം.

Similar Posts