International Old
വനിതാ ദിനത്തില്‍ പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍വനിതാ ദിനത്തില്‍ പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍
International Old

വനിതാ ദിനത്തില്‍ പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍

admin
|
31 May 2018 1:50 PM GMT

വനിതാ ദിനത്തോടനുബന്ധിച്ച് ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ ഒരുക്കിയിട്ടുണ്ട് . സ്ത്രീ ജിവിതത്തിന്റെ വിവിധ മേഖലകളെ പരാമര്‍ശിക്കുന്നതാണ് ഇത്തവണത്തെ ഡൂഡില്‍.

വനിതാ ദിനത്തോടനുബന്ധിച്ച് ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ ഒരുക്കിയിട്ടുണ്ട് . സ്ത്രീ ജിവിതത്തിന്റെ വിവിധ മേഖലകളെ പരാമര്‍ശിക്കുന്നതാണ് ഇത്തവണത്തെ ഡൂഡില്‍. സ്ത്രീ സംരക്ഷണ നിയമങ്ങള്‍ കേവലം വാഗ്ദാനങ്ങളാകുമ്പോള്‍ പെണ്‍കരുത്തിനെ ഓര്‍മ്മപ്പെടുത്താന്‍ ഒരു ദിനം കൂടി. ഇന്ന് ലോക വനിതാദിനം.

സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശവുമായി മറ്റൊരു വനിതാ ദിനം കൂടി എത്തിയിരിക്കുന്നു. ലോകമെമ്പാടും ലിംഗ നീതിയും ലിംഗ സമത്വവും എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിന്റെ സന്ദേശം. നൂറ്റാണ്ടുകളായി സ്ത്രീ ആവര്‍ത്തിക്കുന്ന വാദം. സമത്വവും സ്വാതന്ത്ര്യവും ഇന്നും അന്യമായതിനാല്‍ അതിനായി അവള്‍ പോരാടുകയാണ്. 1857 മാര്‍ച്ച് എട്ടിന്​ ന്യൂയോര്‍ക്കില്‍ ഒരു തുനിമിള്ളിലെ വനിതാ തൊഴിലാളികളെ തങ്ങളുടെ അവകാശ സംരക്ഷണത്തിനും തുല്യ വേതനത്തിനുമായി മുന്നോട്ട് വരികയും സംഘടിച്ച് സമരം നടത്തുകയും ചെയ്തു. ഈ പ്രക്ഷോഭമാണ് വനിതാ ദിനത്തിന് തുടക്കമിട്ടത്. പിന്നീട് ഈ പ്രക്ഷോഭ ദിനം ലോകം ഏറ്റെടുത്തു, 1910 ല്‍ കോപ്പന്‍ഹേഗില്‍ നടന്ന സമ്മേളനത്തില്‍ ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. അതിന്റെ ഭാഗമായാണ് മാര്‍ച്ച്‌ 8 ലോകമെമ്പാടും വനിതാ ദിനമായി ആചരിക്കുന്നത്.

Similar Posts