International Old
അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന് 10  വയസ്സ്അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന് 10 വയസ്സ്
International Old

അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന് 10 വയസ്സ്

Khasida
|
31 May 2018 12:20 PM GMT

2006 നവംബര്‍ 15 ന് ദോഹയിലെ അല്‍ ജസീറ നെറ്റ് വര്‍ക്ക് ഇംഗ്ലീഷ് ചാനല്‍ ആരംഭിച്ചത്.

ഖത്തര്‍ ആസ്ഥാനമായി പിറവിയെടുത്ത അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന് ഇന്ന് 10 വയസ്സ് പൂര്‍ത്തിയാകുന്നു. അറബ് ലോകത്തെ മാധ്യമ ചരിത്രം മാറ്റി എഴുതിയ അല്‍ജസീറ അറബിക് ചാനലിന് ശേഷം 10 വര്‍ഷം കഴിഞ്ഞാണ്, 2006 നവംബര്‍ 15 ന് ദോഹയിലെ അല്‍ ജസീറ നെറ്റ് വര്‍ക്ക് ഇംഗ്ലീഷ് ചാനല്‍ ആരംഭിച്ചത്.

ഗള്‍ഫ് മേഖല സംഘര്‍ഷഭരിതമായ ചുറ്റുപാടിലൂടെ നീങ്ങിയ 2006 ലെ, നവംബര്‍ 15 ന് ദോഹയിലെ അല്‍ ജസീറ മീഡിയാ നെറ്റ് വര്‍ക്ക് ആസ്ഥാനത്ത് നിന്ന് ഇംഗ്ലീഷ് ചാനല്‍ ആരംഭിക്കുമ്പോള്‍ അറബ് ലോകത്തെ മാധ്യമ കുലപതിക്കത് രണ്ടാം നാഴിക കല്ലായിരുന്നു. 1996 നവംബറില്‍ അറബിക് ചാനലിന് തുടക്കം കുറിച്ച് 10 വര്‍ഷം പൂര്‍ത്തീകരിച്ചതോടെയാണ് മിഡില്‍ ഈസ്റ്റിനപ്പുറമുള്ള ആകാശത്തെ അടക്കിവാഴാന്‍ അല്‍ജസീറ സന്നാഹമൊരുക്കിയത്.

ഇംഗ്ലീഷ് ചാനല്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കകം ഡിസം ബര്‍ 30 സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ വാര്‍ത്തയും തുടര്‍ന്നുള്ള ചര്‍ച്ചകളും അല്‍ജസീറക്ക് പാശ്ചാത്യലോകത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ അവസരമൊരുക്കി.

പാകിസ്താന്‍ പ്രസിഡന്‍റായിരുന്ന ബേനസീര്‍ ബൂട്ടോ കൊല്ലപ്പെട്ടപ്പോഴും ഫിദല്‍ കാസ്‌ട്രോ വിരമിച്ചപ്പോഴുമെല്ലാം വേറിട്ട ചര്‍ച്ചകളുമായി അല്‍ ജസീറ വ്യത്യസ്തത പുലര്‍ത്തി. തുടര്‍ന്നങ്ങോട്ട് അമേരിക്കയിലേയും യൂറോപ്പിലേയും പ്രധാന സംഭവ വികാസങ്ങളെ സ്വതന്ത്രമായ കാഴ്ചപ്പാടോടെ ലോകത്തിനു മുന്നില്‍ നേരിട്ടെത്തിച്ച അല്‍ജസീറ അധിനിവേശ വിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോവുകയായിരുന്നു. ഏഷ്യന്‍ ആഫ്രിക്കന്‍ യൂറോപ്പ്യന്‍ വന്‍കരകളിലാകമാനം തങ്ങളുടെ വാര്‍ത്താശൃഖല വ്യാപിപ്പിച്ച അല്‍ജസീറ സാങ്കേതിക മികവിലും ലോക മാധ്യമങ്ങളെ പിന്നിലാക്കി മുന്നേറി .

ഇടക്കാലത്ത് ആരംഭിച്ച അല്‍ ജസീറ അമേരിക്ക ചാനല്‍ അടച്ചു പൂട്ടിയെങ്കിലും യൂറോപ്പ്യന്‍ പ്രേക്ഷകരെ പിടിച്ചിരുന്നാന്‍ പോന്ന കരുത്തുമായി അല്‍ജസീറ ചാനലിന്ന് 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.

Related Tags :
Similar Posts