International Old
മദര്‍ തെരേസയുടെ ആദ്യ തിരുനാളാഘോഷം ഇന്ന്മദര്‍ തെരേസയുടെ ആദ്യ തിരുനാളാഘോഷം ഇന്ന്
International Old

മദര്‍ തെരേസയുടെ ആദ്യ തിരുനാളാഘോഷം ഇന്ന്

Jaisy
|
1 Jun 2018 10:36 AM GMT

ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളുള്‍പ്പെടെ നിരവധി പേര്‍ ആഘോഷത്തില്‍ പങ്കുചേരും

വിശുദ്ധയായി പ്രഖ്യാപിച്ച ശേഷമുള്ള മദര്‍ തെരേസയുടെ ആദ്യ തിരുനാളാഘോഷം ഇന്ന് നടക്കും. ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളുള്‍പ്പെടെ നിരവധി പേര്‍ ആഘോഷത്തില്‍ പങ്കുചേരും.

ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30ക്ക് സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍‌ തിരുന്നാളാഘോഷത്തിന് തുടക്കമാകും. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാല്‍ പിയേറ്റ്‌റോ പരോലിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. വിശുദ്ധ തെരേസ സ്ഥാപിച്ച സന്യാസിസമൂഹത്തിലെ വൈദികരും ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനല്‍മാരും കുര്‍ബാനയില്‍ സഹകാര്‍മ്മികത്വം വഹിക്കും. ആഘോഷത്തിന്റെ ഭാഗമായി ഗായകസംഘം ഇന്ത്യന്‍ ഭാഷകളില്‍ ഗാനങ്ങളാലപിക്കും. പത്തോളം ഭാഷകളില്‍ പ്രാര്‍ഥനാശുശ്രൂഷകള്‍ നടക്കും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനല്‍ മാര്‍ ജോര്‍ജ് , ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവ എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുക്കും. മദറിന്റെ ജന്മനാട്ടില്‍ നിന്നുള്ള തീര്‍ഥാടകരും സാക്ഷ്യം പറഞ്ഞവരും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും. തിരുന്നാളാഘോഷത്തിന്റെ ഭാഗമായി വിശുദ്ധയുടെ തിരുശേഷിപ്പ് പരസ്യവണക്കിനായി ബസലിക്കയില്‍ പ്രതിഷ്ഠിക്കും. ആഘോഷത്തില്‍ പങ്കെടുക്കുന്ന തീര്‍ഥാടകരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിസംബോധന ചെയ്തേക്കും. ആഘോഷങ്ങള്‍ക്ക് ശേഷം മിഷണറീസ് ഓഫ് ചാരിറ്റിയിലെ സുപ്പീരിയര്‍ ജനറല്‍ നന്ദി അര്‍പ്പിച്ച് സംസാരിക്കും. വിശുദ്ധപദവിപ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ സെപ്തംബര്‍ എട്ടിന് അവസാനിക്കും.

Similar Posts