International Old
കാറ്റലോണിയയെ സ്വതന്ത്രമാക്കണമെന്ന് ഹിതപരിശോധനാഫലംകാറ്റലോണിയയെ സ്വതന്ത്രമാക്കണമെന്ന് ഹിതപരിശോധനാഫലം
International Old

കാറ്റലോണിയയെ സ്വതന്ത്രമാക്കണമെന്ന് ഹിതപരിശോധനാഫലം

Sithara
|
1 Jun 2018 1:18 AM GMT

കാറ്റലോണിയയില്‍ നടന്ന ഹിതപരിശോധനയില്‍ സ്വതന്ത്രരാഷ്ട്രവാദികള്‍ക്ക് വന്‍ ഭൂരിപക്ഷം.

കാറ്റലോണിയയില്‍ നടന്ന ഹിതപരിശോധനയില്‍ സ്വതന്ത്രരാഷ്ട്രവാദികള്‍ക്ക് വന്‍ ഭൂരിപക്ഷം. 90 ശതമാനം വോട്ടര്‍മാരും കാറ്റലോണിയ, സ്പെയിനില്‍ നിന്ന് സ്വതന്ത്രമാകണം എന്ന് അഭിപ്രായപ്പെട്ടു. ഹിതപരിശോധനക്കിടെയുണ്ടായ പൊലീസ് നടപടിയില്‍ നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേറ്റു.

സ്പെയിന്‍ സര്‍ക്കാറിന്റെ വിലക്ക് ലംഘിച്ചും വലിയ പ്രതിഷേധങ്ങള്‍ക്കും നടുവിലാണ് കാറ്റലോണിയയില്‍ ഹിതപരിശോധന നടന്നത്. കാറ്റലോണിയ സ്വതന്ത്ര രാഷ്ട്രമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 22.6 ലക്ഷം പേര്‍ അതെ എന്ന് ഉത്തരം നല്‍കി.
ഹിതപരിശോധന ഫലം ഉടന്‍ തന്നെ കറ്റാലന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കാനും സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുമുള്ള ഒരുക്കത്തിലാണ് പ്രാദേശിക സര്‍ക്കാര്‍.

എന്നാല്‍ ഹിതപരിശോധന നടന്നെന്ന് പോലും അംഗീകരിക്കാന്‍ സ്പെയിന്‍ പ്രധാനമന്ത്രി മരിയാനോ രജോയി തയ്യാറായില്ല. ഹിതപരിശോധന തടയാന്‍ സ്പെയിന്‍ സര്‍ക്കാര്‍ പോളിങ് സ്റ്റേഷനുകള്‍ സീല്‍ ചെയ്യുകയും ബാലറ്റ് പേപ്പറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഹിതപരിശോധനക്കിടെ നടന്ന പൊലീസ് നടപടിയിലും അക്രമങ്ങളിലും നൂറുകണക്കിനാളുകള്‍ക്കാണ് പരിക്കേറ്റത്. പൊലീസ് നടപടിക്കെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നു.

Similar Posts