International Old
തുര്‍ക്കി അട്ടിമറി: ഗുലനെതിരെ അറസ്റ്റ് വാറന്റ്തുര്‍ക്കി അട്ടിമറി: ഗുലനെതിരെ അറസ്റ്റ് വാറന്റ്
International Old

തുര്‍ക്കി അട്ടിമറി: ഗുലനെതിരെ അറസ്റ്റ് വാറന്റ്

Sithara
|
2 Jun 2018 10:41 AM GMT

തുര്‍ക്കി അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന ഫത്ഹുല്ല ഗുലനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

തുര്‍ക്കി അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന ഫത്ഹുല്ല ഗുലനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അമേരിക്കയില്‍ താമസിക്കുന്ന ഫത്ഹുല്ല ഗുലനാണ് അട്ടിമറിശ്രമത്തിന് പിന്നിലെന്ന് തുടക്കം മുതല്‍ തന്നെ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

ജൂലൈ 15ന് തുര്‍ക്കിയില്‍ നടന്ന സൈനിക അട്ടിമറിശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി സര്‍ക്കാര്‍ ആരോപിക്കുന്ന ഫത്ഹുല്ല ഗുലനെതിരെയാണ് രാജ്യത്തെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അട്ടിമറിശ്രമം നടന്ന ഉടനെത്തന്നെ അമേരിക്കയില്‍ താമസിക്കുന്ന ഫത്ഹുല്ല ഗുലനെ വിട്ടുതരണമെന്ന് അമേരിക്കയോട് തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗുലനെ വിട്ടുനല്‍കാന്‍ അദ്ദേഹത്തിനെതിരെയുള്ള തെളിവ് നല്‍കണമെന്നാണ് അമേരിക്കയുടെ നിലപാട്.

തുര്‍ക്കിയില്‍ വിവിധ രംഗങ്ങളില്‍ സ്വന്തമായ സംരംഭങ്ങളുള്ള ഫത്ഹുല്ല ഗുലന്‍ സൈന്യത്തിലെ ഒരു വിഭാഗത്തെ സ്വാധീനിച്ച് അട്ടിമറിക്ക് ശ്രമിച്ചതായി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍‌ദുഗാന്‍ തുടക്കം മുതല്‍ തന്നെ ആരോപിച്ചിരുന്നു. ഇതിന് പിന്നില്‍ പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്ക് പങ്കുള്ളതായും ഉര്‍ദുഗാന്‍ പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. നിലവില്‍ തുര്‍ക്കിയില്‍ ഫത്ഹുല്ല ഗുലനുമായി ബന്ധപ്പെട്ട എല്ലാ സംരംഭങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതാദ്യമായല്ല ഫത്ഹുല്ല ഗുലനെതിരെ തുര്‍ക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത്.

Similar Posts