ലോക പൈതൃക പട്ടികയില്‍ ഇടം നേടാന്‍ കാത്തിരിക്കുന്ന വാദി അല്‍ സലാം ശ്മശാനം
|ഇമാം അലിയെ ഖബറക്കിയതെന്ന് കരുതപ്പെടുന്ന ശവകുടീരത്തിന് ചുറ്റും പത്ത് ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന ഈ ശ്മശാനം ദിനം തോറും വലുതായിക്കൊണ്ടിരിക്കുകയാണ്
യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടാന്‍ കാത്തിരിക്കുന്ന പ്രദേശമാണ് ഇറാഖിലെ നജഫിലുള്ള വാദി അല്‍ സലാം ശ്മശാനം. ഇമാം അലിയെ ഖബറക്കിയതെന്ന് കരുതപ്പെടുന്ന ശവകുടീരത്തിന് ചുറ്റും പത്ത് ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന ഈ ശ്മശാനം ദിനം തോറും വലുതായിക്കൊണ്ടിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുന്നതാണ് ഇതിന് കാരണം.
വാദി അല്‍ സലാം എന്നാല്‍ സമാധാനത്തിന്റെ താഴ്വര എന്നാണര്‍ത്ഥം. ശിയാക്കളെ സംബന്ധിച്ച് ഏറെ പുണ്യപ്രധാനമായ സ്ഥലം. പ്രവാചകന്‍ കഴിഞ്ഞാല്‍ ശിയാക്കള്‍ ഏറ്റവും ആദരിക്കുന്ന ഇമാം അലിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നതാണ് ഇതിന് കാരണം. അലി മാത്രമല്ല, ശിയാക്കളുടെ നിരവധി ഇമാമുമാരും ഇവിടെ ഖബറടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവിടെ മറവു ചെയ്യപ്പെടുന്നവര്‍ക്ക് പുനരുദ്ധാന നാളില്‍ ഇമാം അലിയുടെ ശിപാര്‍ശ ലഭിക്കുമെന്നാണ് ശിയാ വിശ്വാസം. അതുകൊണ്ട് തന്നെ, അമേരിക്കയിലോ യൂറോപ്പിലോ മരിക്കുന്നവര്‍ പോലും ജീവിത കാലത്ത് തങ്ങളെ ഇവിടെത്തന്നെ മറവ് ചെയ്യണമെന്നാവശ്യപ്പെടാറുണ്ട്.പ്രതിദിനം 150 മുതല്‍ 200 വരെ മൃതദേഹങ്ങളാണ് ഇവിടെ ഖബറടക്കപ്പെടുന്നത്. മുമ്പ് ഇറാഖ് ഇറാന്‍ യുദ്ധകാലത്താണ് ഇത്രയുമധികം പ്രതിദിനം ഇവിടെ മറവു ചെയ്യപ്പെട്ടിരുന്നത്.
ഇവിടെ ഖബറടക്കുന്നതിനുള്ള ചെലവും ഇതോടെ ഇരട്ടിയായിരിക്കുകയാണ് . അമ്പത് ലക്ഷം ഇറാഖി ദിനാര്‍ ചെലവഴിച്ചാല്‍ മാത്രമേ ഇരുന്നൂറ്റമ്പത് ചതുരശ്ര മീറ്റര്‍ സ്ഥലം ഖബറടക്കാന്‍ ലഭ്യമാകൂ.ശ്മശാനത്തിലെ ശവകുടീരങ്ങളുടെ രൂപവും ഘടനയുമെല്ലാം പണമുള്ലവനെയും പണമില്ലാത്തവനെയും വേര‍്തിരിച്ച് നിര്‍ത്തുന്നുണ്ട്. വാദി സലാം വളരെ വേഗം വളരുകയാണ് നജഫ് നഗരവും.