International Old
ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ക്രീം മൂലം അര്‍ബുദം;  കോടതി 400 കോടി രൂപ നഷ്ടപരിഹാരം വിധിച്ചുജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ക്രീം മൂലം അര്‍ബുദം; കോടതി 400 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു
International Old

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ക്രീം മൂലം അര്‍ബുദം; കോടതി 400 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു

Sithara
|
3 Jun 2018 2:21 PM GMT

വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ജോണ്‍സണ്‍ കമ്പനി തീരുമാനിച്ചു.

ജോൺസൺ ആന്‍റ് ജോൺസൺ ക്രീം ഉപയോഗിച്ചതു മൂലം അർബുദം വന്നുവെന്ന പരാതിയിൽ യുവതിക്ക്​ 400 കോടി രൂപ നഷ്​ടപരിഹാരം. അമേരിക്കയിലെ ​സെൻറ്​ലൂസിയ കോടതിയുടേതാണ് നിര്‍ണായക വിധി. കാലിഫോർണിയയിലെ ഡെബ്രോ ജിയാൻജി എന്ന യുവതിയാണ്​ കേസ്​ ഫയൽ ചെയ്​തത്​​. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ജോണ്‍സണ്‍ കമ്പനി തീരുമാനിച്ചു.

2012ലാണ് കേസിന്റെ തുടക്കം. കാലിഫോര്‍ണിയ സ്വദേശിയായ ഡെബ്രോ ജിയാന്‍ജി എന്ന യുവതിക്ക് പരിശോധനയില്‍ അണ്ഡാശയ അര്‍ബുദം കണ്ടെത്തി. വിശദമായ പരിശോധനയില്‍ ജോണ്‍സണ്‍ ഉല്‍പന്നത്തിന്റെ സാന്നിധ്യമാണ് ഇതിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെ ഡെബ്രോ കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് കേസില്‍ വാദം പൂർത്തിയായത്. ജോൺസൺ ആന്റ് ജോൺസൺ ഉത്പന്നങ്ങള്‍ അണ്​ഡാശയ അർബുദത്തിന്​ കാരണമാവുമെന്ന് നേരത്തെ തന്നെ പഠനഫലങ്ങൾ വന്നിരുന്നു. ലോകവ്യാപകമായി ഇതോടെ കമ്പനിയുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ തിരിച്ചടി നേരിട്ടു. ഇതിന് പിന്നാലെയെത്തിയ കോടതി വിധി കമ്പനിക്ക് കനത്ത പ്രതിസന്ധിയുണ്ടാക്കും.

യുവതിയുടെ അവസ്​ഥയിൽ അതിയായ വിഷമമുണ്ടെന്നും അപ്പീല്‍ പോകുമെന്നുമായിരുന്നു കമ്പനി പ്രതിനിധിയുടെ പ്രതികരണം. ശാസ്​ത്രീയ രീതിയിലാണ്​ ജോൺസൺ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണ്ഡാശയ അര്‍ബുദവുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ ഉള്‍പ്പെടെ വിവിധ കമ്പനികള്‍ക്കെതിരായ 1112 പരാതികള്‍ അമേരിക്കയിലെ വിവിധ കോടതികളിലുണ്ട്.

Related Tags :
Similar Posts