ഇംഗ്ലണ്ട് ഫുട്ബോള്‍ താരം ആദം ജോണ്സണ് ആറു വര്‍ഷം ജയില്‍ശിക്ഷ
|പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധം പുലര്‍ത്തിയ കേസില്‍ മുന്‍ സണ്ടര്‍ലന്‍ഡ് താരവും ഇംഗ്ലീഷ് ഫുട്ബോളറുമായ ആദം ജോണ്സണ് ആറു വര്‍ഷം ജയില്‍ശിക്ഷ.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധം പുലര്‍ത്തിയ കേസില്‍ മുന്‍ സണ്ടര്‍ലന്‍ഡ് താരവും ഇംഗ്ലീഷ് ഫുട്ബോളറുമായ ആദം ജോണ്സണ് ആറു വര്‍ഷം ജയില്‍ശിക്ഷ. പതിനഞ്ചു വയസ് മാത്രം പ്രായമുള്ള ആരാധികയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലാണ് ശിക്ഷ. 50,000 പൌണ്ട് കോടതിയില്‍ കെട്ടിവെക്കാനും ജഡ്ജ് ജൊനാഥന് റോസ് ഉത്തരവിട്ടു. വിചാരണക്കിടെ ആദം ജോണ്സണ് കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വിധി പ്രസ്താവത്തിന് ശേഷം താരം പ്രതികരിച്ചു. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടി 16 വയസില്‍ താഴെ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ജോണ്സണ് ഇടപെട്ടതെന്ന് പൊലീസ് പറഞ്ഞിരുന്നു. ആറ് സ്ത്രീകളും ആറ് പുരുഷന്മാരും അടങ്ങിയ ബഞ്ചാണ് ആദം ജോണ്‍സന്റെ കേസില്‍ വാദം കേട്ടത്. സണ്ടര്‍ലന്റ് സ്വദേശിയായ ജോണ്സണ് മിഡില്സ്ബ്രോയിലാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് മാഞ്ചസ്റ്റര്‍ സിറ്റിയിലും സണ്ടര്ലന്ഡിനു വേണ്ടിയും ജേഴ്സിയണിഞ്ഞു. ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി 12 തവണ ബൂട്ടുകെട്ടിയിട്ടുള്ള ജോണ്സണ് മികച്ച കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്.