അഭയാര്‍ഥി നിരോധന ഉത്തരവിനെ എതിര്‍ത്ത അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കി
|. അമേരിക്കന്‍ പൌരന്‍മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന ഒരു നിയമപരമായ ഉത്തരവ് നടപ്പിലാക്കാന്‍ വിസമ്മതിക്കുക വഴി നീതികാര്യ വകുപ്പിനോട് യേറ്റ്സ് വിശ്വാസവഞ്ചന കാട്ടിയതായി
അമേരിക്കയുടെ അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്സിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ അഭയാര്‍ത്ഥി നിരോധന തീരുമാനത്തിന്റെ നിയമസാധുതയെ യേറ്റ്സ് ചോദ്യം ചെയ്തിരുന്നു.
വിശ്വാസവഞ്ചന കാണിച്ചുവെന്ന കുറ്റത്തിനാണ് നടപടിയെന്നാണ് വൈറ്റ്ഹൌസ് നല്‍കുന്ന വിശദീകരണം. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്താണ് സാലി യേറ്റ്സിനെ അറ്റോണി ജനറലായി നിശ്ചയിച്ചത്. അമേരിക്കന്‍ പൌരന്‍മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന ഒരു നിയമപരമായ ഉത്തരവ് നടപ്പിലാക്കാന്‍ വിസമ്മതിക്കുക വഴി നീതികാര്യ വകുപ്പിനോട് യേറ്റ്സ് വിശ്വാസവഞ്ചന കാട്ടിയതായി പുറത്താക്കല്‍ തീരുമാനം അറിയിച്ചുകൊണ്ടുള്ള വൈറ്റ് ഹൌസ് പ്രസ് ഓഫീസിന്‍റെ പ്രസ്താവന വ്യക്തമാക്കുന്നു.