ഐക്യരാഷ്ട്രസഭയെ ഇല്ലാതാക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നു; ആഞ്ജലീന ജോളി
|അഭിമാനമുള്ള അമേരിക്കക്കാരിയായും അതോടൊപ്പം തന്നെ സാര്വദേശീയവാദിയായുമാണ് യുഎന്‍ വേദിയില്‍ സംസാരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
സഹജീവികളോട് വെറുപ്പും പകയും വളര്‍ത്തുന്ന നിലപാടുകള്‍ക്ക് ലോകത്ത് അംഗീകാരം വര്‍ധിച്ചുവരുന്നതായി ഹോളിവുഡ് നടിയും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള സംഘടനയുടെ ഗുഡ്വില് അംബാസിഡറുമായ ആഞ്ജലീന ജോളി. അതിദേശീയത ജനാഭിലാഷമായി മാറുന്ന കാലമാണിതെന്നും അവര്‍ പറഞ്ഞു. ഇറാഖില്‍ കൊല്ലപ്പെട്ട യുഎന്‍ പ്രത്യേക ദൂതന് സെര്‍ഗിയോ ഡി മെലോ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആഞ്ജലീന ജോളി.
ഐക്യരാഷ്ട്രസഭയ്ക്ക് പലകുറവുകളും ഉണ്ടെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ ആന്റലീന ജോളി, ആഗോളതലത്തില്‍ ഐക്യരാഷ്ട്രസഭ നിലനില്ക്കേണ്ടടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ഐക്യരാഷ്ട്രസഭയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ നഷ്ടം മാത്രമാവും ഫലം. ചില നേതാക്കള്‍ അതിന് ശ്രമിക്കുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ട് ട്രംപിനെ പരോക്ഷമായി സൂചിപ്പിച്ച് ആന്‍ജലീന വിമര്‍ശിച്ചു. അഭിമാനമുള്ള അമേരിക്കക്കാരിയായും അതോടൊപ്പം തന്നെ സാര്വദേശീയവാദിയായുമാണ് യുഎന്‍ വേദിയില്‍ സംസാരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.