സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്തി അമേരിക്ക
|ഇക്കുറി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കാണ് നികുതി ഏര്‍പ്പെടുത്തിയത്
സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്തി അമേരിക്ക. ഇക്കുറി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കാണ് നികുതി ഏര്‍പ്പെടുത്തിയത്.
സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവുമാണ് നികുതി. കൊമേഴ്സ് സെക്രട്ടറി വില്‍ബര്‍ റൂസ് ആണ് ഇക്കാര്യം അറിയിച്ചത്. നാറ്റോ അംഗരാജ്യങ്ങളെ കാര്യമായിത്തന്നെ ബാധിക്കുന്നതാണ് അമേരിക്കയുടെ പുതിയ തീരുമാനം. അമേരിക്കന്‍ തീരുമാനത്തില്‍ ബ്രിട്ടന്‍ കടുത്ത നിരാശരേഖപ്പെടുത്തി. ലോകവ്യാപാരത്തിന് തന്നെ കറുത്ത ദിനം എന്നാണ് യൂറോപ്പ് ട്രേഡ് കമ്മീഷ്ണര്‍ സെസെലിയ മാംസ്ട്രോം പ്രതികരിച്ചത്. അനീതിയും അപകടകരവുമാണ് പുതിയ നീക്കമെന്നായിരുന്നു ഫ്രാന്‍സിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്പുമായി ഒരു വ്യാപാര യുദ്ധം വേണമോയെന്ന കാര്യം അമേരിക്ക തന്നെ തീരുമാനിക്കട്ടെയെന്നാണ് ഫ്രാന്‍സ് ധനകാര്യമന്ത്രി ബ്രൂണോ ലി മാരി പറഞ്ഞത്. എല്ലാവരുടെ പ്രതികരണം എന്താണെന്നറിയാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു നികുതി പ്രഖ്യാപിച്ചു കൊണ്ട് കൊമേഴ്സ് സെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞത്.