International Old
ബ്രിട്ടന്‍ ആകത്തോ പുറത്തോ; ഹിത പരിശോധന ആരംഭിച്ചുബ്രിട്ടന്‍ ആകത്തോ പുറത്തോ; ഹിത പരിശോധന ആരംഭിച്ചു
International Old

ബ്രിട്ടന്‍ ആകത്തോ പുറത്തോ; ഹിത പരിശോധന ആരംഭിച്ചു

admin
|
3 Jun 2018 7:17 AM GMT

പ്രാദേശിക സമയം രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെയാണ് വോട്ടെടുപ്പ്. രാത്രി പന്ത്രണ്ടരയോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നത് സംബന്ധിച്ച ഹിതപരിശോധന ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെയാണ് വോട്ടെടുപ്പ്. രാത്രി പന്ത്രണ്ടരയോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും.

കഴിഞ്ഞ പൊതു തെരഞ്ഞടെുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഡേവിഡ് കാമറണാണ് ഹിതപരിശോധന പ്രഖ്യാപിച്ചത്. 1973ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ ചേരുന്നത്. പിറ്റേ വര്‍ഷം തന്നെ സമാനമായ ഹിതപരിശോധന പ്രഖ്യാപിച്ചു. എന്നാല്‍, യൂറോപ്യന്‍ യൂനിയനോടൊപ്പം നില്‍ക്കണമെന്നായിരുന്നു ഹിതപരിശോധന ഫലം. യൂറോ സോണിന്റെ ഏകീകൃതനാണയമായ യൂറോ 1992ല്‍ നിലവില്‍ വന്നെങ്കിലും 2002 മുതലാണ് ബ്രിട്ടനില്‍ യൂറോ സ്വീകാര്യമായത്. ബ്രിട്ടന്‍റെ ഔദ്യോഗിക നാണയമായ പൌണ്ട് അവര്‍ നിലനിര്‍ത്തുകയും ചെയ്തു. യൂറോപ്യന്‍ യൂനിയന്‍ സാമ്പത്തിക കൂട്ടായ്മയായ യൂറോസോണില്‍ അവര്‍ അംഗമല്ല. അംഗരാജ്യങ്ങള്‍ക്കിടയില്‍ വിസാരഹിത യാത്ര സാധ്യമാക്കുന്ന ഷെന്‍ഗെന്‍ കരാറിലും ബ്രിട്ടന്‍ പങ്കാളിയല്ല. യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാര സാമ്പത്തിക കരാറുകള്‍ ബ്രിട്ടന്‍റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്നാണ് ബ്രിട്ടന്‍ വിട്ടു പോകണമെന്നാവശ്യപ്പെടുന്നവരുടെ വാദം. മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണും യൂകീപ് പാര്‍ട്ടി നേതാവ് നിഗേല്‍ ഫറാഷുമാണ് ഈ ചേരിക്ക് നേതൃത്വം നല്‍കുന്നത്. അതേസമയം, പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബൈന്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, മുന്‍ പ്രധാനമന്ത്രിമാരായ സര്‍ ജോണ്‍ മേജര്‍, ടോണി ബ്ലെയര്‍ എന്നിവരുള്‍പ്പടെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി പ്രമുഖര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായക്കാരാണ്.

Similar Posts