International Old
സിറിയയില്‍ വിവാഹസല്‍ക്കാരത്തിനിടെ ചാവേര്‍ സ്ഫോടനംസിറിയയില്‍ വിവാഹസല്‍ക്കാരത്തിനിടെ ചാവേര്‍ സ്ഫോടനം
International Old

സിറിയയില്‍ വിവാഹസല്‍ക്കാരത്തിനിടെ ചാവേര്‍ സ്ഫോടനം

Jaisy
|
4 Jun 2018 4:28 PM GMT

ആക്രമണത്തില്‍ 32 പേര്‍ മരിച്ചു

സിറിയയിലെ ഹസാക്ക് പ്രവിശ്യയില്‍ വിവാഹസല്‍ക്കാരത്തിനിടെ ചാവേര്‍ സ്ഫോടനം. ആക്രമണത്തില്‍ 32 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

കുര്‍ദിഷ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സിറിയന്‍ ജനാധിപത്യ സേനയിലെ അംഗത്തിന്റേതായിരുന്നു വിവാഹം. വിവാഹം നടക്കുന്ന ഹാളിലാണ് ചാവേര്‍ ആക്രമണം നടന്നത്. ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ പോരാടാന്‍ വിവിധ അറബ് സംഘടനകളുടെ സഹായത്തോടെ കുര്‍ദിഷ് വിഭാഗം രൂപീകരിച്ച സംഘടനയാണ് സിറിയന്‍ ജനാധിപത്യ സേന. വിവാഹ ചടങ്ങ് നടക്കുന്നതിനിടെ കറുത്ത ജാക്കറ്റ് അണിഞ്ഞെത്തിയ വ്യക്തിയാണ് പൊട്ടിത്തെറിച്ചത്. ഇക്കാര്യം ഒരു ദൃക്സാക്ഷി സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. വധൂവരന്‍മാര്‍ സുരക്ഷിതരാണെന്ന് വരന്റെ ബന്ധുക്കള്‍ അറിയിച്ചു. തങ്ങളുടെ പോരാളിയാണ് സ്ഫോടനം നടത്തിയതെന്നാണ് ഐ എസിന്റെ അവകാശവാദം. ആക്രമണത്തില്‍ 40 പേരെ വധിച്ചതായും ഐഎസ് പ്രസ്താവനയിലൂടെ പറഞ്ഞു.

Similar Posts