നൈജീരിയയില്‍ വെള്ളപ്പൊക്കം; ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു
|പ്രസിഡന്റ് മുഹമ്മദ് ബുഹാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്
നൈജീരയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റില്‍ മാത്രമാണ് ശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരു ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി പ്രസിഡന്റ് മുഹമ്മദ് ബുഹാരി അറിയിച്ചത്. ആയിരക്കണക്കിന് വീടുകളും വെള്ളത്തിലടിയിലായെന്നും പ്രസിഡന്റ് ട്വീറ്ററിലൂടെ അറിയിച്ചു. ദുരിതബാധിത മേഖലകളില്‍ ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും പ്രസിഡന്റ് ബുഹാരി പറഞ്ഞു. പലമേഖലകളിലും വെള്ളം താഴാതെ നില്‍ക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് നാട്ടുകാരുടെ പ്രതികരണം. 2012ലാണ് നൈജീരയിയില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. അന്ന് നൂറ് കണക്കിന് ആളുകളാണ് മരിച്ചത്. വീടുകളും മറ്റും തകര്‍ന്നതിനെ തുടര്‍ന്ന് നിരവധിയാളുകളെയാണ് മാറ്റിപാര്പ്പിക്കേണ്ടിയുംവന്നിരുന്നു.